നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇതോടെ വിചാരണ ബുധനാഴ്ച തന്നെ ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ഇതിനൊപ്പം ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രതിയുടെ പക്കലെത്തിയാല്‍ നടിയെ വീണ്ടും അപകീര്‍ത്തിപ്പെടുത്തിയേക്കാമെന്ന പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്ന് ആവശ്യം കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ദിലീപിന്റെ ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.

Comments

comments

Categories: FK News