തട്ടിപ്പ് കേസ്: ആന്ധ്രാ ബാങ്കിന്റെ ഓഹരികള്‍ 14% താഴ്ന്നു

തട്ടിപ്പ് കേസ്: ആന്ധ്രാ ബാങ്കിന്റെ ഓഹരികള്‍ 14% താഴ്ന്നു

മുംബൈ: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രാ ബാങ്കിന്റെ ഒാഹരികള്‍ 14 ശതമാനം ഇടിഞ്ഞ് 14 വര്‍ഷത്തെ താഴ്ചയിലെത്തി. 5,000 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ആന്ധ്രാ ബാങ്ക് മുന്‍ ഡയറക്റ്റര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം ഫയല്‍ ചെയ്തതാണ് ബാങ്കിന് തിരിച്ചടിയായത്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡിന് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ആന്ധ്രാ ബാങ്കിന്റെ ഓഹരി തിങ്കളാഴ്ച 13.87 ശതമാനം ഇടിഞ്ഞ് 33.2 രൂപയിലെത്തി. 2004ന് ശേഷം ബാങ്ക് നേരിടുന്ന ഏറ്റവും വലിയ ഓഹരിയിടിവാണിത്. 2004 മെയ് 17ന് ആന്ധ്രാ ബാങ്ക് ഓഹരി വില എന്‍എസ്ഇയില്‍ 33 രൂപയെന്ന് താഴ്ചയിലെത്തിയിരുന്നു.

ഓഹരി വിലയിലുണ്ടായ ഇടിവ് മൂലം ബാങ്കിന്റെ വിപണി മൂലധനത്തില്‍ 428 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ ആന്ധ്രാബാങ്കിന്റെ വിപണി മൂല്യം 2,937 കോടി രൂപയായി താഴ്ന്നു. മാര്‍ച്ച് 9 വെള്ളിയാഴ്ച 3,365 കോടി രൂപയായിരുന്നു ബാങ്കിന്റെ വിപണി മൂലധനം. തട്ടിപ്പില്‍ ഉള്‍പ്പെട്ട ഫാര്‍മ കമ്പനിയുടെ ഓഹരിയിലും തിരിച്ചടി നേരിട്ടു. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 3.51 ശതമാനം താഴ്ന്ന് 52 ആഴ്ചയിലെ ഏറ്റവും താണ നിലയിലെത്തി.

ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് 5000 കോടി രൂപ വായ്പയായി നല്‍കിയത്. നിലവിലിത് നിഷ്‌ക്രിയ ആസ്തികളായി മാറിയിരിക്കുകയാണ്. 2008-09 കാലയളവില്‍ ഗാര്‍ഗിന് സ്റ്റെര്‍ലിംഗിന്റെ ഡയറക്റ്റര്‍മാര്‍ 1.52 കോടി രൂപ ബാങ്കിന്റെ മുന്‍ ഡയറക്റ്റര്‍ക്ക് നല്‍കിയെന്നതും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

Comments

comments

Categories: Banking