ഹാരി കെയ്‌ന് പരിക്കേറ്റതില്‍ ഇംഗ്ലണ്ടിന് ആശങ്ക

ഹാരി കെയ്‌ന് പരിക്കേറ്റതില്‍ ഇംഗ്ലണ്ടിന് ആശങ്ക

ഇംഗ്ലണ്ട്: കഴിഞ്ഞ ദിവസം ബോണ്‍മൗത്തിനെതിരായി നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സൂപ്പര്‍ താരം ഹാരികെയ്‌ന് പരിക്കേറ്റത് ലോകകപ്പിന് തയാറെടുക്കുന്ന ഇംഗ്ലണ്ട് ദേശീയ ടീമിന് തലവേദയാകുന്നു. ലോകകപ്പിന് മുന്നോടിയായി ഈ മാസം നടക്കാനിരിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കവെയാണ് ഹാരികെയ്‌ന് പരിക്കേറ്റത്. ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ നായകനാവുമെന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം കൂടിയാണ് ഹാരി കെയ്ന്‍. അതേസമയം, കെയ്‌നിന്റെ പരിക്കിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും ഗുരുതരമാകാനിടയില്ലെന്നും വിദഗ്ധ പരിശോധനയക്ക് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടോട്ടന്‍ഹാം പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റീനോ അറിയിച്ചു.

ബോണ്‍മൗത്തിനെതിരായ മത്സരത്തിന്റെ മുപ്പതാം മിനുറ്റില്‍ ബോണ്‍മൗത്ത് ഗോളി അസ്മിര്‍ ബെഗോവിച്ചുമായി കൂട്ടിയിടിച്ച് ഹാരി കെയ്‌നിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് താരം മൈതാനം വിടുകയും ചെയ്തു. മുമ്പ് പരിക്കേറ്റിടത്ത് തന്നെയാണ് താരത്തിന് ഇപ്പോഴും പരിക്കേറ്റിരിക്കുന്നതെന്ന് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ കോച്ച് മൗറീഷ്യോ പോച്ചെറ്റീനോ വ്യക്തമാക്കി.

Comments

comments

Categories: Sports