ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 4.21 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് എന്നിവയുടെ റീമിക്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. 4.21 ലക്ഷം രൂപ, 4.99 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം ഇന്ത്യ എക്‌സ് ഷോറൂം വില. പുതിയ ഹുഡ്, റൂഫ് റാപ്പുകള്‍, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, പുതിയ ഡുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകള്‍ എന്നിവയോടെയാണ് ഗോ, ഗോ പ്ലസ് മോഡലുകളുടെ റീമിക്‌സ് ലിമിറ്റഡ് എഡിഷന്‍ വരുന്നത്. അതേസമയം എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് രാജ്യത്തെ എല്ലാ നിസ്സാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചു.

ഓണിക്‌സ് ബ്ലാക്ക് നിറവും ഓറഞ്ച് ഡീകാളുകളും റീമിക്‌സ് ലിമിറ്റഡ് എഡിഷനില്‍ റീമിക്‌സ് ചെയ്തിരിക്കുകയാണ്. ഓറഞ്ച്, ബ്ലാക്ക് ഡീകാളുകള്‍ സഹിതം ഡുവല്‍ ടോണ്‍ സ്‌റ്റോം വൈറ്റ് നിറത്തിലാണ് ഡാറ്റ്‌സണ്‍ ഗോ പ്ലസ് റീമിക്‌സ് വരുന്നത്. ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് യഥാക്രമം സ്റ്റോം വൈറ്റ്, ഡുവല്‍ ടോണ്‍ സില്‍വര്‍ നിറങ്ങളിലും ലഭിക്കും.

ഒമ്പത് പുതിയ ഫീച്ചറുകളാണ് നല്‍കിയിരിക്കുന്നത്. റീമോട്ട് കീലെസ് എന്‍ട്രി, ഹാന്‍ഡ്‌സ്-ഫ്രീ ബ്ലൂടൂത്ത് ഓഡിയോ, സ്‌റ്റൈലിഷ് സീറ്റ് കവര്‍, ഓള്‍-ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, സ്റ്റൈലിഷ് ബ്ലാക്ക് വീല്‍ കവറുകള്‍, പിയാനോ ബ്ലാക്ക് ഇന്റീരിയര്‍, റിയര്‍ സ്‌പോര്‍ടി സ്‌പോയ്‌ലര്‍, സ്‌റ്റൈലിഷ് ക്രോം എക്‌സ്‌ഹോസ്റ്റ് ഫിനിഷര്‍, ക്രോം ബംപര്‍ ബീസല്‍ എന്നിവയാണ് ഫീച്ചറുകള്‍. ഫോളോ-മീ-ഹോം ഹെഡ്‌ലാംപുകള്‍, സ്പീഡ് സെന്‍സിറ്റീവ് ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, മികച്ച എയര്‍ കണ്ടീഷണിംഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ഓക്‌സ്-ഇന്‍, യുഎസ്ബി ചാര്‍ജര്‍ പോര്‍ട്ടുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ രണ്ട് മോഡലുകളിലും നല്‍കി.

എല്ലാ നിസ്സാന്‍, ഡാറ്റ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു

ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷന്റെ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. രണ്ട് കാറുകളിലെയും 1.2 ലിറ്റര്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 104 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വലാണ് ഗിയര്‍ബോക്‌സ്.

Comments

comments

Categories: Auto