കൊക്കകോള പഴച്ചാറുകള്‍ വിപണിയിലെത്തിക്കുന്നു

കൊക്കകോള പഴച്ചാറുകള്‍ വിപണിയിലെത്തിക്കുന്നു

 

മുംബൈ: പുത്തന്‍ പരീക്ഷണങ്ങളുമായി കൊക്കകോള വിപണിയിലേക്ക്. വിവിധയിനം പഴച്ചാറുകളും ഡ്രിങ്ക്‌സുകളുമായാണ് കൊക്കകോള പരീക്ഷണത്തിനൊരുങ്ങുന്നത്. വരുംകാലങ്ങളില്‍ കൊക്കകോള ഉത്പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ സജീവമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഇതോടെ വരും ദിവസങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ഉത്പന്നങ്ങള്‍ ലോകവ്യാപകമായും മൂന്നില്‍ രണ്ട് ഭാഗം ഉത്പന്നങ്ങള്‍ പ്രാദേശികമായും വിപണിയിലെത്തിക്കാനാവുമെന്ന് കൊക്കകോളയുടെ ഇന്ത്യ-ഏഷ്യന്‍ പ്രസിഡന്റ് ടി.കൃഷ്ണകുമാര്‍ പറഞ്ഞു. കൊക്കകോള ഇന്ത്യക്ക് നിലവില്‍ മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകളായ തംസപ്പ്, ലിംക, മാസാ എന്നിവയേക്കാള്‍ 50 ശതമാനം അധികം ഔട്‌ലറ്റുകളുണ്ട്. കൊക്കകോളയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നാളികേര ഉത്പന്നമായ സീക്കോയും നിലവിലുണ്ട്. ഇതിനൊപ്പം പഴച്ചാറുകളും വിപണിയിലെത്തിക്കുമ്പോള്‍ ഇരട്ടി ലാഭമാണ് കമ്പനി ലക്ഷ്യമിടുന്നത്. പഴവര്‍ഗ്ഗങ്ങളുടെ ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന  ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംഭരംഭത്തിന് തുടക്കമിട്ടത് വലിയ ഫലം നല്‍കുമെന്നാണ് കരുതുന്നത്. പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തു  തന്നെ ജ്യൂസാക്കി നല്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയില്‍ സുലഭമായ മുസംബി, ഓറഞ്ച് എന്നിവയ്ക്കും തമിഴ്‌നാട്ടില്‍ നീലം മാങ്ങയ്ക്കും ഇതിനകം ഔട്‌ലറ്റ് സ്ഥാപിച്ചു കഴിഞ്ഞു.

 

 

Comments

comments

Categories: FK News
Tags: cola juice