വിരാട് കോഹ്‌ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

വിരാട് കോഹ്‌ലി ഊബര്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: ഊബറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നിയമിച്ചു. ഏഷ്യപസഫിക് മേഖലയിലെ തന്നെ ആദ്യ ഊബര്‍ ബ്രാന്‍ഡ് അംബാസഡറാണ് കോഹ്‌ലി. വരും വര്‍ഷങ്ങളില്‍ കോടിക്കണക്കിനാളുകള്‍ക്കു മികച്ച സേവനം നല്‍കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്‌ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള ഈ പങ്കാളിത്തമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്റ് അമിത് ജയിന്‍ പറഞ്ഞു.

”ഇന്ന് ഊബര്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന റൈഡ്‌ഷെയറിംഗ് ആപ്പാണ്. ഡ്രൈവര്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഇതിനെ ഏറ്റവും നവീനമാക്കുവാന്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തിവരികയാണ് ഞങ്ങള്‍.”-ജയിന്‍ പറഞ്ഞു. ഭാവിയില്‍ ഊബര്‍ ഇന്ത്യ നടപ്പാക്കുന്ന മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ പരിപാടികളില്‍ വിരാട് കോഹ്‌ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാര്‍ക്കറ്റിംഗ് തലവന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.

Comments

comments

Categories: Branding, FK News, Sports