എഐഎഡിഎംകെ അണികളെ പിടിക്കാന്‍ ടിടിവി ദിനകരന്റെ നീക്കം; പുതിയ പാര്‍ട്ടി പ്രഖ്യാപനം 15ന്

എഐഎഡിഎംകെ അണികളെ പിടിക്കാന്‍ ടിടിവി ദിനകരന്റെ നീക്കം; പുതിയ പാര്‍ട്ടി പ്രഖ്യാപനം 15ന്

ചെന്നൈ : അണ്ണാ ഡിഎംകെയും തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും പളനിസ്വാമി-പനീര്‍ ശെല്‍വം പക്ഷത്തിന് വിട്ടുകൊടുക്കേണ്ടി വന്ന ടിടിവി ദിനകരന്‍ പാര്‍ട്ടി പിടിച്ചടക്കാന്‍ പുതിയ തന്ത്രം മെനഞ്ഞു. ഈ മാസം 15ന് പുതിയ പാര്‍ട്ടിയും ചിഹ്നവും പ്രഖ്യാപിക്കാനാണ് ദിനകരന്റെ തീരുമാനം. അണ്ണാ ഡിഎംകെ ജനപ്രതിനിധികളെയും അണികളെയും പുതിയ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ദിനകരന്റെ ശ്രമം. ഇതുവരെ എഐഎഡിഎംകെ പിടിച്ചടക്കാന്‍ നടത്തിയിരുന്ന ശ്രമം ഉപക്ഷിച്ചാണ് പുതിയ നീക്കം. മധുര ജില്ലയിലെ മേലൂരിലാവും പാര്‍ട്ടി പ്രഖ്യാപന പരിപാടി നടക്കുക. എഐഎഡിഎംകെയെ ‘വഞ്ചകരി’ല്‍ നിന്ന് വീണ്ടെടുക്കാന്‍ പുതിയ ഒരു പാര്‍ട്ടിയുടെ ആവശ്യമുണ്ടെന്ന് ദിനകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമ്മയുടെയും(ജയലളിത) ചിന്നമ്മയുടെയും (ശശികല) അനുഗ്രഹം പുതിയ പാര്‍ട്ടിക്കുണ്ടെന്നും ദിനകരന്‍ അവകാശപ്പെട്ടു. നിലവില്‍ കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട 18 പേരടക്കം 22 എംഎല്‍എമാരുടെ പിന്തുണയാണ് ടിടിവി ദിനകരന്‍ പക്ഷത്തിന് ഉള്ളത്. അഴിമതി കേസില്‍ ബംഗലൂരുവില്‍ ജയിലില്‍ കഴിയുന്ന ശശികലുടെ അനന്തരവനാണ് ദിനകരന്‍.

 

Comments

comments

Categories: FK News, Politics