രുചി വൈവിധ്യമൊരുക്കി  പിഎംജെ ബിരിയാണി സെന്റര്‍

രുചി വൈവിധ്യമൊരുക്കി  പിഎംജെ ബിരിയാണി സെന്റര്‍

മണ്ണാര്‍ക്കാട്: നഗരത്തിലെ പിഎംജെ ബിരിയാണി സെന്റര്‍ രുചി വൈവിധ്യങ്ങള്‍കൊണ്ട് ശ്രദ്ധേയമാകുന്നു. വിവിധ തരം ബിരിയാണികളാണ് പിഎംജെയുടെ പ്രധാന ആകര്‍ഷണം. കൂടാതെ ഇന്ത്യന്‍, അറബ്, ചൈനീസ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്. കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങള്‍ വേണ്ടവര്‍ക്കായി അതും ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ സ്വാദിഷ്ടമായ ഭക്ഷണം എന്നതാണ് പിഎംജെയുടെ ലക്ഷ്യമെന്ന് സാരഥികള്‍ പറയുന്നു. പ്രവാസി കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ജംഷീര്‍ പള്ളത്താണ്. ഇതേ പേരില്‍ കൂടുതല്‍ ഹോട്ടലുകളും ഒരു മികച്ച ഔട്ട് ഡോര്‍ കാറ്ററിംഗ് സര്‍വീസും ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ജംഷീര്‍ പള്ളത്ത് അറിയിച്ചു.

Comments

comments

Categories: More