മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളേജില്‍ സീമന്‍സ്- സെന്റര്‍ ഓഫ് എക്‌സലന്‍സ്

മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളേജില്‍ സീമന്‍സ്- സെന്റര്‍ ഓഫ് എക്‌സലന്‍സ്

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വ്യവസായ മേഖലയിലും പ്രവൃത്തി പരിചയം നല്‍കുക, അതോടൊപ്പം അവ തമ്മിലുള്ള അന്തരം കുറക്കുക എന്ന ഉദ്ദേശ്യത്തോടെ, ഓട്ടോമേഷന്‍ രംഗത്തെ അതികായകന്മാരായ സീമന്‍സ്, മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളേജില്‍ കേരളത്തിലെ ആദ്യത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് തുടങ്ങിയിരിക്കുന്നു. മുത്തൂറ്റിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ വിഭാഗം നേതൃത്വം നല്‍കുന്ന ഈ സംരഭത്തില്‍, സീമന്‍സ് സാക്ഷ്യപ്പെടുത്തിയ ഓട്ടോമേഷന്‍ കോഴ്‌സുകളായ ബേസിക് പിഎല്‍സി, എസ്‌സിഎഡിഎ, എച്ച്എംഐ നെറ്റവര്‍ക്കിംഗ് എന്നിവ പഠിക്കാന്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ സീമന്‍സിനു വേണ്ടി സിട്ട്രൈന്‍ തലവന്‍ സച്ചിന്‍ ഭാനുശാലിയും മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളേജിനു വേണ്ടി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ പി   ജോര്‍ജ്ജ് വര്‍ഗീസും ഒപ്പുവച്ചു. പ്രിന്‍സിപ്പല്‍ ഡോ.എ സി മത്തായി, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി, ഡോ. അഞ്ജലി വര്‍ഗീസ് സി, പ്രൊഫ. ചിക്കു എബ്രഹാം, ജിം ജോര്‍ജ്ജ്, കെ വിശ്വനാഥ് (സീമന്‍സ്), സെബിന്‍ സ്‌കറിയ (സീമന്‍സ്) എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Education, More