അസം ഖാനെ അലാവുദ്ദീന്‍ ഖില്‍ജിയോടുപമിച്ച് ജയപ്രദ; ‘ആട്ടക്കാരി’ക്ക് മറുപടിയില്ലെന്ന് അസം ഖാന്‍; പഴയ സുഹൃത്തുക്കളുടെ വിഴുപ്പലക്കലില്‍ ചെവിപൊത്തി നാട്ടുകാര്‍!

അസം ഖാനെ അലാവുദ്ദീന്‍ ഖില്‍ജിയോടുപമിച്ച് ജയപ്രദ; ‘ആട്ടക്കാരി’ക്ക് മറുപടിയില്ലെന്ന് അസം ഖാന്‍; പഴയ സുഹൃത്തുക്കളുടെ വിഴുപ്പലക്കലില്‍ ചെവിപൊത്തി നാട്ടുകാര്‍!

ലക്‌നൗ : പദ്മാവത് സിനിമയില്‍ വില്ലനായ അലാവുദ്ദീന്‍ ഖില്‍ജിയെ കണ്ടപ്പോള്‍ തനിക്ക് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെയാണ് ഓര്‍മ വന്നതെന്ന് ബോളിവുഡ് നടിയും എംപിയുമായ ജയപ്രദ. രാംപൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരി്ച്ച സമയത്ത് അലാവുദ്ദീന്‍ ഖില്‍ജി പദാമാവതിയെ ശല്യപ്പെടുത്തിയത് പോലെ അസംഖാന്‍ തന്നെ ശല്യപ്പെടുത്തിയിരുന്നെന്നും ജയപ്രദ പറഞ്ഞു. ജയപ്രദക്ക് മറുപടിയുമായി രംഗത്തെത്തിയ അസംഖാന്‍ രണ്ടു തവണ എംപിയായിരുന്ന നടിയെ ആട്ടക്കാരി എന്നാണ് പരിഹസിച്ചത്. ഇത്തരം ആട്ടക്കാരികള്‍ക്ക് മറുപടി കൊടുത്തു കൊണ്ടിരുന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാനാവില്ലെന്നായിരുന്നു വിവാദ പ്രതികരണം. അസംഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രതിഷേധം ഉയരുന്നുണ്ട്.

അലാവുദ്ദീന്‍ ഖില്‍ജിയുടെ സ്ത്രീലമ്പടത്വ സ്വഭാവമാണ് പദ്മാവത് സിനിമയില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രീകരിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ ടിഡിപിയുടെ ഭാഗമായിരുന്ന ജയപ്രദ ചന്ദ്രബാബു നായിഡുവുമായി പിണങ്ങിയാണ് പാര്‍ട്ടി വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നത്. 2004ല്‍ ജയപ്രദയെ രാംപൂരില്‍ നിന്ന് മത്സരിപ്പിക്കാന്‍ മുന്‍കൈ എടുത്തത് അസംഖാനാണ്. 2009 ആയപ്പോഴേക്കും അമര്‍ സിംഗുമായി ജയപ്രദ അടുത്തു. അസംഖാന്റെ അതൃപ്തിക്ക് പാത്രമായതോടെ 2010ല്‍ അവരെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബ്ലസിയുടെ പ്രണയം സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ജയപ്രദ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ ദേവദൂതനിലും മികച്ച കഥാപാത്രമായിരുന്നു ജയപ്രദയുടേത്.

 

Comments

comments

Categories: FK News, Movies, Politics