2022ല്‍ രാജ്യം 100 ജിഗാവാട്ട് സൗരോര്‍ജ ഉത്പാദന ശേഷി കൈവരിക്കുമെന്ന് പ്രധാനമന്ത്രി

2022ല്‍ രാജ്യം 100 ജിഗാവാട്ട് സൗരോര്‍ജ ഉത്പാദന ശേഷി കൈവരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി : 2022 ആകുമ്പോഴേക്ക് ഇന്ത്യയുടെ വൈദ്യുതോര്‍ജ ഉത്പാദനശേഷി 175 ജിഗാവാട്ടാവുമെന്നും ഇതില്‍ 100 ജിഗാവാട്ടും സൗരോര്‍ജത്തില്‍ നിന്നായിരിക്കും ഉത്പാദിപ്പിക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡല്‍ഹിയില്‍ അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3 വര്‍ഷത്തിനിടെ 28 ലക്ഷം എല്‍ഇഡി ബള്‍ബുകളാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 4 ജിഗാവാട്ട് വൈദ്യുതി ലാഭിക്കാനും 200 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കാനും സാധിച്ചു. ലോകത്തിന്റെ ആത്മാവായും ജീവന്റെ പാലകനായുമാണ് വേദങ്ങള്‍ സൂര്യനെ നോക്കിക്കണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ഈ ആശയം നാം ഉപയോഗിക്കണമെന്നും മോദി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും സമ്മേളനത്തിന്റെ സംയുക്ത ആതിഥേയരായിരുന്നു. 23 രാജ്യങ്ങളുടെ തലവന്‍മാരും 10 രാജ്യങ്ങളിലെ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു. 2015ലാണ് അന്താരാഷ്ട്ര സോളാര്‍ സഖ്യം രൂപമെടുത്തത്. ഐഎസ്എയുടെ ആദ്യ ഉച്ചകോടിയാണിത്.

Comments

comments