പരീക്ഷാത്തലേന്നും പരീക്ഷാദിനത്തിലും 

പരീക്ഷാത്തലേന്നും പരീക്ഷാദിനത്തിലും 

പരീക്ഷാ സമയങ്ങളില്‍ കുട്ടി 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാല്‍ പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ മയക്കം, മറവി, മറ്റ് അസ്വസ്ഥതകള്‍ എല്ലാമുണ്ടാകും

ഇത് പരീക്ഷാക്കാലം. അവസാന മണിക്കൂറുകള്‍ സുപ്രധാനമാണ്. പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിനങ്ങളിലും തലേദിവസവും ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പരീക്ഷാ സമയങ്ങളില്‍ കുട്ടി 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ സുഖമായി ഉറങ്ങണം. ഉറക്കമൊഴിച്ചിരുന്ന് പഠിച്ചാല്‍ പരീക്ഷാ ഹാളില്‍ ചെല്ലുമ്പോള്‍ മയക്കം, മറവി, മറ്റ് അസ്വസ്ഥതകള്‍ എല്ലാമുണ്ടാകും. പരീക്ഷാ തലേന്നും സാധാരണപോലെ പഠിക്കുക. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, ഏകാഗ്രതയോടെ പഠിക്കുക. നോട്ടുകള്‍ ഒന്നുകൂടി മറിച്ചുനോക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് പരീക്ഷക്ക് കൊണ്ടുപോകാനുള്ള ഹാള്‍ ടിക്കറ്റ്, പേനകള്‍, മുന കൂര്‍പ്പിച്ച പെന്‍സിലുകള്‍, കട്ടര്‍, റബ്ബര്‍, കാല്‍ക്കുലേറ്റര്‍, ജോമട്രി ബോക്‌സ്, സ്‌കെയില്‍, കര്‍ച്ചീഫ് എന്നിവയെല്ലാം ബാഗിലെടുത്തു വയ്ക്കുക. വാച്ച് കറക്റ്റ് ചെയ്യുക. ആത്മവിശ്വാസത്തോടെ ശാന്തതയോടെ പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങുക.

പഠനവൈകല്യങ്ങള്‍, നല്ല പഠനരീതികളുടെ അഭാവം, അമിത ഉത്കണ്ഠ, പരീക്ഷാഭയം, പരാജയഭീതി, പ്രോത്സാഹന കുറവ്, മോട്ടിവേഷന്‍ ഇല്ലായ്മ, മോശമായ അധ്യാപനം, രോഗാവസ്ഥ തുടങ്ങിയ പലകാരണങ്ങളാലാണ് പരീക്ഷാഫലം മോശമാകുന്നത്. കണക്കിന് മോശമായ കുട്ടികള്‍ ഭാഷാ വിഷയങ്ങളില്‍ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം) മാര്‍ക്ക് കൂടുതല്‍ നേടും. കണക്കിന് കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് ഭാഷാ വിഷയങ്ങള്‍ ബുദ്ധിമുട്ടായിരിക്കും

കൃത്യസമയത്ത് ഉണരാന്‍ അലാറം വെച്ചിട്ട് കിടക്കുക. പരീക്ഷാദിനത്തില്‍ ശുഭാപ്തിവിശ്വാസത്തോടെ എഴുന്നേറ്റ്, കുളിച്ച്, ഭക്ഷണം കഴിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂളില്‍/കോളേജില്‍ എത്തുക. എവിടെയാണ് പരീക്ഷാ ഹാള്‍ എന്ന് മനസിലാക്കി അതിന്റെ പരിസരത്ത് ഇരിക്കുക. തയാറാക്കിയ നോട്ടുകള്‍ ഒന്നുകൂടി മറിച്ച് നോക്കുക. സമയമാകുമ്പോള്‍ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച്, സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക. ‘ഞാനും തയാറെടുത്തിട്ടുണ്ട്, ഞാന്‍ നന്നായിത്തന്നെ വിജയിക്കും’-എന്ന് മനസില്‍ പറയുക. ജയത്തെക്കുറിച്ചുമാത്രം ചിന്തിക്കുക. ചോദ്യ പേപ്പര്‍ ലഭിച്ചതിനുശേഷമുള്ള 15 മിനിറ്റ് ‘കൂള്‍ ഓഫ് ടൈം’ ആണ്. ആ സമയം ചോദ്യക്കടലാസിലെ നിര്‍ദേശങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക. എഴുതുന്നതിന്റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക. ഹാള്‍ ടിക്കറ്റ് നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസിലേക്ക് പകര്‍ത്തുക. പേപ്പറില്‍ 3 സെ.മീ മാര്‍ജിന്‍ ഇടുക. പ്രധാന പേജില്‍ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പേര്, നമ്പര്‍ എന്നിവ വ്യക്തമായി (Legible) എഴുതണം. മാര്‍ജിനില്‍ ചോദ്യനമ്പര്‍ കൃത്യമായി എഴുതുക.

നന്നായി അറിയുന്ന ചോദ്യങ്ങള്‍ക്ക് ആദ്യമാദ്യം ഉത്തരം എഴുതുക. ഒരു പേജില്‍ 21/22 ലൈന്‍ മതി. പേപ്പറിന്റെ അടിവശത്ത് ഒന്നര സെ.മീ ഒഴിച്ചിടുക. ആദ്യ പേജില്‍ നല്ല കയ്യക്ഷരത്തില്‍ വെട്ടും തിരുത്തും ഒഴിവാക്കി എഴുതിയാല്‍ നല്ല ഇംപ്രഷന്‍ കൊടുക്കാന്‍ സാധിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. (അറിയാത്തവയിലും എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുക, മാര്‍ക്ക് ലഭിക്കും). ഏതെങ്കിലും ഒരു വാക്കോ വര്‍ഷമോ ഫോര്‍മുലയോ കിട്ടുന്നില്ലെങ്കില്‍ അവ ഓര്‍ത്തിരുന്ന് സമയം കളയാതെ പരീക്ഷ തുടരുക. ഓര്‍മ്മ വരുമ്പോള്‍ അത് എഴുതുക. എല്ലാം സമയബന്ധിതമായി, മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാല്‍ പ്രധാന ആശയങ്ങള്‍ എഴുതുക. സയന്‍സ് വിഷയങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. കണക്ക് പരീക്ഷയില്‍ ക്രിയകള്‍ ചെയ്താലും ക്രമത്തിന് മാര്‍ക്ക് ലഭിക്കും. ആലോചിച്ച് ചോദ്യത്തിന്റെ പൊരുള്‍ മനസിലാക്കി ഉത്തരങ്ങള്‍ എഴുതണം. മാര്‍ക്ക് അറിഞ്ഞ് ഉത്തരമെഴുതുക. ചോദ്യത്തിന് കൃത്യമായ ഉത്തരം, അതുമതി.

പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പരിമുറുക്കം കൂട്ടരുത്. വന്നുപോയ തെറ്റ് തിരുത്താന്‍ കഴിയില്ലല്ലോ? ‘പോട്ടെ സാരമില്ല’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചശേഷം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് പറയുക. അടുത്ത പരീക്ഷയ്ക്ക് ഭംഗിയായി തയാറെടുക്കാന്‍ സഹായിക്കുക. അനുഭാവപൂര്‍വ്വം സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുക

പരീക്ഷ തീരുന്നതിന് 10 മിനിറ്റ് മുമ്പ് എഴുത്തു നിര്‍ത്തുക. പേജ്‌നമ്പര്‍ അനുസരിച്ച് പേപ്പര്‍ തുന്നിക്കെട്ടുക. അഡീഷണല്‍ പേപ്പറുകള്‍ വാങ്ങുമ്പോള്‍ തന്നെ നമ്പര്‍ ഇട്ട് വെച്ചാല്‍ എളുപ്പമായിരിക്കും. ചോദ്യനമ്പറുകള്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉത്തര പേപ്പര്‍ ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകള്‍, എഴുതാന്‍ മറന്നുപോയവ, വ്യാകരണ പിശകുകള്‍ എന്നിവ തിരുത്തുക. പരീക്ഷ കഴിഞ്ഞാല്‍ അതിനെപ്പറ്റി വിശകലനമോ ചര്‍ച്ചയോ വേണ്ട. മാര്‍ക്ക് കൂട്ടലും സങ്കടപ്പെടലും വേണ്ട. തൊട്ടടുത്ത പരീക്ഷയ്ക്കുവേണ്ടി കൃത്യമായി തയാറെടുക്കുക. റിസള്‍ട്ട് എന്തുതന്നെയായാലും ശാന്തതയോടെ സ്വീകരിക്കുക.

പരീക്ഷയ്ക്ക് തയാറാവുന്ന കുട്ടികളെ മാതാപിതാക്കള്‍ നല്ലവണ്ണം ശ്രദ്ധിക്കുക. പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള സാധനസാമഗ്രികള്‍ തലേന്നുതന്നെ ബാഗില്‍ എടുത്തുവയ്ക്കുവാന്‍ സഹായിക്കാം. എഴുതുന്നതും മഷി നിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമട്രിബോക്‌സ്, സ്‌കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ ടിക്കറ്റ്, കുടിവെള്ളം എന്നിവയെല്ലാം എടുക്കാന്‍ ഓര്‍മ്മിപ്പിക്കുക. വാച്ച് കറക്ട് ചെയ്ത് കൊടുത്തുവിടുക. ആത്മവിശ്വാസം പകര്‍ന്ന് പ്രാര്‍ത്ഥിച്ച് നെറുകയില്‍ മുത്തം നല്‍കി, പരീക്ഷയ്ക്ക് യാത്രയാക്കുക.

പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പരിമുറുക്കം കൂട്ടരുത്. വന്നുപോയ തെറ്റ് തിരുത്താന്‍ കഴിയില്ലല്ലോ? ‘പോട്ടെ സാരമില്ല’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചശേഷം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് പറയുക. അടുത്ത പരീക്ഷയ്ക്ക് ഭംഗിയായി തയാറെടുക്കാന്‍ സഹായിക്കുക. അനുഭാവപൂര്‍വ്വം സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുക. ‘മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ കഴിവുകളും നിനക്കുമുണ്ട്, പേടിക്കേണ്ട, നാളെ മികച്ച പ്രകടനം കാഴ്ചവയ്ക്കുക, അതിനായി ഒരുങ്ങുക’- എന്ന് സൂചിപ്പിക്കുക. താല്‍പര്യവും പ്രസന്നതയും ഊഷ്മളതയും പകര്‍ന്നു നല്‍കുക. മക്കള്‍ വിഷമിക്കുന്നതും മക്കളെ വിഷമിപ്പിക്കുന്നതും നന്നല്ല എന്ന് തിരിച്ചറിയുക.

പരീക്ഷയ്ക്ക് തയാറാവുന്ന കുട്ടികളെ മാതാപിതാക്കള്‍ നല്ലവണ്ണം ശ്രദ്ധിക്കുക. പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള സാധനസാമഗ്രികള്‍ തലേന്നുതന്നെ ബാഗില്‍ എടുത്തുവയ്ക്കുവാന്‍ സഹായിക്കാം. എഴുതുന്നതും മഷി നിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമട്രിബോക്‌സ്, സ്‌കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ ടിക്കറ്റ്, കുടിവെള്ളം എന്നിവയെല്ലാം എടുക്കാന്‍ ഓര്‍മ്മിപ്പിക്കുക. വാച്ച് കറക്ട് ചെയ്ത് കൊടുത്തുവിടുക

പഠനവൈകല്യങ്ങള്‍, നല്ല പഠനരീതികളുടെ അഭാവം, അമിത ഉത്കണ്ഠ, പരീക്ഷാഭയം, പരാജയഭീതി, പ്രോത്സാഹന കുറവ്, മോട്ടിവേഷന്‍ ഇല്ലായ്മ, മോശമായ അധ്യാപനം, രോഗാവസ്ഥ തുടങ്ങിയ പലകാരണങ്ങളാലാണ് പരീക്ഷാഫലം മോശമാകുന്നത്. കണക്കിന് മോശമായ കുട്ടികള്‍ ഭാഷാ വിഷയങ്ങളില്‍ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം) മാര്‍ക്ക് കൂടുതല്‍ നേടും. കണക്കിന് കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് ഭാഷാ വിഷയങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. ഇത് തലച്ചോറിന്റെ ഘടനാവിശേഷമാണ്. പരീക്ഷാഫലത്തെ സമചിത്തതയോടെ സമീപിക്കണമെന്ന് സാരം.

പ്രാര്‍ത്ഥന ശക്തിസ്രോതസാണ്. പ്രാര്‍ത്ഥിച്ചശേഷം പഠിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. ഏകാഗ്രത വര്‍ധിക്കും. ആത്മബലം കൂടും. പരീക്ഷാ ഭീതി, ഉത്കണ്ഠ എന്നിവ വിട്ടകലും. പ്രാര്‍ത്ഥനയോടെ പഠിക്കാന്‍ നിര്‍ദേശിക്കുക. അധ്വാനത്തിന് പകരമല്ല പ്രാര്‍ത്ഥന. എല്ലാം നമ്മിലാശ്രയിച്ചിരിക്കുന്നു എന്ന് കരുതി അധ്വാനിക്കുക. അതോടൊപ്പം എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്നു കരുതി പ്രാര്‍ത്ഥിക്കുക. പരീക്ഷയെ ജീവന്‍മരണ പോരാട്ടമായി കാണരുത്. അല്‍പ്പം മാര്‍ക്ക് കുറഞ്ഞാലും സാരമില്ല. ഭയപ്പെടേണ്ട. വിജയവഴികള്‍ ഏറെയുണ്ടെന്ന ബോധ്യം പകരുക. ഏത് പ്രതിസന്ധിയിലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന ചിന്ത കുട്ടിക്ക് ആശ്വാസമേകും. വാക്കിലും പ്രവര്‍ത്തിയിലും അത് പകര്‍ന്നു നല്‍കുക. കരുതലും കരുണയും കാവലും പരീക്ഷാവേളയിലും തുടര്‍ന്നും നല്‍കുക. പരീക്ഷാ വിജയം പല വിജയങ്ങളിലൊന്ന് മാത്രമാണ്. ജീവിത വിജയമാണ് പ്രധാനമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.

മൊബീല്‍: 9847034600

Comments

comments

Categories: FK Special, Slider
Tags: Examination