‘ഡേ സീറോ’ ഭീഷണി നേരിടുന്ന വന്‍നഗരം

‘ഡേ സീറോ’ ഭീഷണി നേരിടുന്ന വന്‍നഗരം

ജലക്ഷാമത്തിന്റെ രൂക്ഷത അനുഭവിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ എന്ന സമുദ്രത്താല്‍ ചുറ്റപ്പെട്ട നഗരം ഇപ്പോള്‍ അനുഭവിക്കുന്നതു സമാനതകളില്ലാത്ത ഒരു ജലക്ഷാമത്തിനാണ്. അവിടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി മഴ പെയ്യുന്നില്ലെന്നു തന്നെ പറയാം. ഇതേ തുടര്‍ന്നു ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു. നഗരത്തിലേക്ക് ജലവിതരണം നടത്തുന്നത് പ്രധാനമായും ഡാമില്‍നിന്നാണ്. എന്നാല്‍ ഡാമില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നു ജലവിതരണത്തില്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയിലെ രണ്ടാമത്തെ നഗരമാണു കേപ്ടൗണ്‍. ഒട്ടേറെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള കേപ്ടൗണ്‍, ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നു കൂടിയാണ്. ഈ തീരദേശ നഗരത്തിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നത് രണ്ട് സമുദ്രങ്ങളാണ്. ഒന്ന് ഇന്ത്യന്‍ സമുദ്രവും രണ്ടാമത്തേത് അറ്റ്‌ലാന്റിക് സമുദ്രവും. ശുദ്ധജലം നിറഞ്ഞ ദേശം എന്നു വിശേഷണമുള്ള നഗരമാണു കേപ്ടൗണെങ്കിലും ഇന്നു ജലാംശം നഷ്ടപ്പെട്ട നിലയിലാണ്. ശുദ്ധജലക്ഷാമത്തിന്റെ കെടുതികള്‍ ഇവിടെ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. 2015 മുതലാണ് ഇവിടെ വരള്‍ച്ച റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. മൂന്ന് വര്‍ഷമായി ഇവിടെ മഴയുടെ തോതില്‍ വന്‍ ഇടിവുണ്ടായി. ഇതാകട്ടെ, ഏറ്റവും വലിയ വരള്‍ച്ചയിലേക്കു നഗരത്തെ തള്ളിവിടുകയും ചെയ്യുന്നു. കേപ്ടൗണ്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ഒരു നൂറ്റാണ്ടിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വരള്‍ച്ചയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് എന്നു പറയുന്നത്, സംഭരണശേഷിയുടെ 24 ശതമാനം മാത്രമാണ്. ഇത് 13.5 ശതമാനത്തിലെത്തുന്ന ദിവസം സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനിരിക്കുകയാണ്.

കേപ്ടൗണ്‍ നഗരത്തിലെ നാല്‍പത് ലക്ഷം വരുന്ന നിവാസികള്‍ക്കു വിതരണം ചെയ്യുന്ന ജലം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളാണു പരിഗണനയിലുള്ളതെന്നു മേയര്‍ പട്രീഷ്യ ഡീ ലില്ലി പറഞ്ഞു. കുറവ് മഴയും, രൂക്ഷമായ വരള്‍ച്ചയുമായി, ഇതേ നില തുടരുകയാണെങ്കില്‍ മിക്കവാറും 2018 ജുലൈ 15നു സര്‍ക്കാര്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ദിനത്തിനു ‘ഡേ സീറോ’ എന്നാണു നല്‍കിയിരിക്കുന്ന പേര്. ഈ ദിനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ നഗരസഭയുടെ ശുദ്ധജല വിതരണ ടാപ്പുകള്‍ അടച്ചുപൂട്ടും. കറുത്ത വംശജരും, വെളുത്ത വംശജരും, പാവപ്പെട്ടവരും, പണക്കാരും, പ്രായമായവരും, ചെറുപ്പക്കാരും ഒരു പോലെ വെള്ളത്തിനായി ക്യൂ നില്‍ക്കേണ്ടി വരും. ഒരു വ്യക്തിക്ക് പ്രതിദിനം റേഷന്‍ സമ്പ്രദായത്തില്‍ 25 ലിറ്റര്‍ വെള്ളം മാത്രമായിരിക്കും ലഭിക്കുന്നത്. നഗരത്തിലെ 149 ഇടങ്ങള്‍ വിതരണ കേന്ദ്രമായി സര്‍ക്കാര്‍ തെരഞ്ഞെടുക്കും. ഇവിടെ വച്ചായിരിക്കും വെള്ളം വിതരണം ചെയ്യുന്നത്.

ഡേ സീറോ പ്രഖ്യാപിക്കുന്നത് ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ് കേപ്ടൗണ്‍ നിവാസികള്‍. ഇതിന്റെ ഭാഗമായി പ്രതിദിനം 50 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കരുതെന്ന് അധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേ സീറോ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരു വ്യക്തിക്ക് പ്രതിദിനം റേഷന്‍ സമ്പ്രദായത്തില്‍ 25 ലിറ്റര്‍ വെള്ളം മാത്രമായിരിക്കും ലഭിക്കുന്നത്.

ഈ സ്ഥലത്തെത്തി വേണം ഓരോ വ്യക്തിയും ജലം ശേഖരിക്കാന്‍. 2017-ല്‍ ഡേ സീറോ പ്രഖ്യാപിക്കാനിരുന്നതാണു കേപ്ടൗണ്‍ നഗരസഭാ അധികൃതര്‍. എന്നാല്‍ ഇതു നിരവധി തവണ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഡേ സീറോ പ്രഖ്യാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേക്കു നീട്ടി. ഇപ്പോള്‍ ജുലൈ 15 ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡേ സീറോ പ്രഖ്യാപിക്കുന്നത് ഒഴിവാക്കുവാനുള്ള ശ്രമത്തിലാണ് കേപ്ടൗണ്‍ നിവാസികള്‍. ഇതിന്റെ ഭാഗമായി പ്രതിദിനം 50 ലിറ്ററില്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കരുതെന്ന് അധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ മഴക്കാലം ആരംഭിക്കുന്നതോടെ വരള്‍ച്ചയ്ക്കു ശമനമുണ്ടാകുമെന്ന പ്രതീക്ഷ കേപ്ടൗണ്‍ നിവാസികള്‍ക്കുണ്ട്. അതോടൊപ്പം ജലസംരക്ഷണ മാര്‍ഗങ്ങള്‍ പരമാവധി ഇവര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കടല്‍ജലം ശുദ്ധജലമാക്കി മാറ്റുന്ന മൂന്ന് റലമെഹശിമശേീി ുഹമിെേ നിര്‍മിക്കാനുള്ള ശ്രമവും കേപ്ടൗണ്‍ അധികാരികള്‍ നടത്തുന്നുണ്ട്. ഇതിനുപുറമേ ഭൂഗര്‍ഭജലം പ്രയോജനപ്പെടുത്താനും, വെള്ളം റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഭൂപ്രകൃതി

മെഡിറ്ററേനിയന്‍ കാലാവസ്ഥയാണു കേപ്ടൗണിന്റേത്. മെഡിറ്ററേനിയന്‍ കടലോരത്തോടു ചേര്‍ന്നു കിടക്കുന്ന കരഭാഗത്ത് അനുഭവപ്പെടുന്ന കാലവാസ്ഥയെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. വരണ്ടതും ശാന്തവുമായ വേനല്‍ക്കാലവും, ഈര്‍പ്പം നിറഞ്ഞ തണുപ്പു കാലവുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ആറ് പ്രധാന ഡാമുകളില്‍നിന്നാണു കേപ്ടൗണിലേക്കു ജലവിതരണം ചെയ്യുന്നത്. മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള ശീതകാലത്തു പെയ്യുന്ന മഴയിലൂടെ ലഭിക്കുന്ന വെള്ളമാണു ഡാമിലുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇക്കാലയളവില്‍ പെയ്യുന്ന മഴയുടെ തോത് വന്‍തോതില്‍ കുറഞ്ഞു. ഇതാണു ജലദൗര്‍ലഭ്യത്തിനു കാരണമായിരിക്കുന്നത്. കേപ്ടൗണിലെ ജനസംഖ്യ 1995-ല്‍ 2.4 ദശലക്ഷമായിരുന്നു. ഇത് 2018-ല്‍ 4.3 ദശലക്ഷത്തിലെത്തി. 23 വര്‍ഷത്തിനിടെ, 79 ശതമാനമാണു ജനസംഖ്യാ വര്‍ധനയുണ്ടായത്. ഇക്കാലയളവില്‍ ഡാമിലെ ജലസംഭരണം വര്‍ധിച്ചത് വെറും 15 ശതമാനം മാത്രവും. 2016/17 കാലയളവില്‍ നടത്തിയ ജലവിതരണത്തിന്റെ 64.5 ശതമാനവും വീടുകളിലേക്കും, ഫഌറ്റുകളിലേക്കുമായിരുന്നു. വെറും 3.6 ശതമാനം വെള്ളമാണ് അനൗദ്യോഗിക വാസസ്ഥലങ്ങളിലേക്കു വിതരണം ചെയ്തത്.

രണ്ട് മാസത്തിനുള്ളില്‍ മഴക്കാലം ആരംഭിക്കുന്നതോടെ വരള്‍ച്ചയ്ക്കു ശമനമുണ്ടാകുമെന്ന പ്രതീക്ഷ കേപ്ടൗണ്‍ നിവാസികള്‍ക്കുണ്ട്. അതോടൊപ്പം ജലസംരക്ഷണ മാര്‍ഗങ്ങള്‍ പരമാവധി ഇവര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കടല്‍ജലം ശുദ്ധജലമാക്കി മാറ്റുന്ന മൂന്ന് ഡീ സാലിനേഷന്‍ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള ശ്രമവും കേപ്ടൗണ്‍ അധികാരികള്‍ നടത്തുന്നുണ്ട്. ഇതിനുപുറമേ ഭൂഗര്‍ഭജലം പ്രയോജനപ്പെടുത്താനും, വെള്ളം റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജലക്ഷാമം

2013,2014 വര്‍ഷങ്ങളില്‍ നല്ല മഴയാണ് കേപ്ടൗണ്‍ നഗരത്തിന് ലഭിച്ചത്. എന്നാല്‍ 2015 മുതല്‍ ഇക്കാലയളവ് വരെ നേരിയ മഴയാണ് ലഭിച്ചത്. എല്‍ നിനോ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ഘടകങ്ങളാണു മഴയില്‍ കുറവുണ്ടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്ന വരള്‍ച്ച 2016 ഓഗസ്റ്റില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നു മാറിയെങ്കിലും, കേപ് ടൗണ്‍ നഗരത്തില്‍ സ്ഥിതി വ്യത്യസ്തമായി തുടര്‍ന്നു. 2017 മെയ് മാസത്തില്‍, ഒരു നൂറ്റാണ്ടിനിടെ അനുഭവിച്ച കൊടിയ വരള്‍ച്ചയാണു നേരിട്ടിരിക്കുന്നതെന്നു കേപ്ടൗണ്‍ നഗരം പ്രഖ്യാപിച്ചു. കേപ്ടൗണില്‍ 2017 ജൂണില്‍ 50 മില്ലിമീറ്റര്‍ മഴ ലഭിച്ചെങ്കിലും വരള്‍ച്ചയെ തുടച്ചുനീക്കാന്‍ പര്യാപ്തമായിരുന്നില്ല. 1933 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറവ് മഴയാണ് 2017ല്‍ കേപ്ടൗണില്‍ രേഖപ്പെടുത്തിയത്.

Comments

comments

Categories: FK Special, Slider