ഖാദിയില്‍ 7 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; ഉല്‍പ്പാദനം 31.6 ശതമാനവും വില്‍പന 33 ശതമാനവും കൂടി

ഖാദിയില്‍ 7 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; ഉല്‍പ്പാദനം 31.6 ശതമാനവും വില്‍പന 33 ശതമാനവും കൂടി

ന്യൂഡെല്‍ഹി : ഖാദി മേഖലയില്‍ 2016-17 സാമ്പത്തിക വര്‍ഷം 7 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് കേന്ദ്ര സൂക്ഷ്്മ-ചെറുകിട-മധ്യവര്‍ഗ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഖാദി മേഖലവയിലെ തൊഴില്‍ നഷ്ടം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം ഖാദിയിലെ ഉല്‍പ്പാദനം 31.6 ശതമാനം വര്‍ദ്ധിച്ചു. ഖാദി ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവിലും 33 ശതമാനത്തിന്റെ വന്‍ വര്‍ധനയുണ്ട്. സാധാരണ തൊഴില്‍ നഷ്ടമുണ്ടായാല്‍ ഉല്‍പ്പാദനവും വിറ്റുവരവും കുറയുകയാണ് പതിവ്. എനമ്‌നാല്‍ ഇതിന് വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്.

2016-17ല്‍ 11.6 ലക്ഷം ആയിരുന്ന ഖാദി തൊഴിലാളികളുൂടെ സംഖ്യ 2016-17 ആയപ്പോള്‍ 4.ച6 ലക്ഷമായാണ് കുറഞ്ഞത്. മധ്യപ്രദേശും ഉത്തര്‍പ്രദേശും അടങ്ങിയ മധ്യ മേഖലയിലാണ് 3.2 ലക്ഷം ആളുകളഅ#ക്ക് തൊഴില്‍ നഷ്ടമായത്. 1.2 ലക്ഷം ആളുകള്‍ക്ക് ബിഹാറും ബംഗാളും അടങ്ങിയ കിഴക്കന്‍ മേഖലയിലും തൊഴില്‍ നഷ്ടപപ്പെട്ടു. പ്രധാനമന്ത്രി തൊഴില്‍ സൃഷ്ടിക്കല്‍ പദ്ധതി (പിഎംഇജിപി) ക്കു കീഴില്‍ ജോലി കിട്ടിയവരുടെ എണ്ണം 2017-18ല്‍ മുന്‍ വര്‍ഷത്തെ 4.1 ലക്ഷത്തില്‍ നിന്ന് 3.2 ലക്ഷത്തിലേക്ക് കുറഞ്ഞു.

പുതിയ മോഡല്‍ ചര്‍ക്കകള്‍ വന്നതോടെ നെയ്ത്ത് മേഖലയില്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കൈകൊണ്ട് തിരിച്ചു നൂല്‍ നൂല്‍ക്കുന്ന ഒറ്റനൂല്‍ ചര്‍ക്കക്ക് പകരം പുതിയ മോഡല്‍ ചര്‍ക്ക വന്നത് നിരവധി കരകൗശല വിദഗ്ധരുടെ തൊഴില്‍ നഷ്ടപ്പെടുത്തി. എന്നാല്‍ ഇതുമൂലം ഉത്പാദനം കൂടുകയും ചെയ്തു. പ്രധാനമന്ത്രിയടക്കം നടത്തുന്ന പ്രചരണ പരിപാടികള്‍ ഖാദിയുടെ വില്‍പനക്ക് താങ്ങായിട്ടുണ്ട്.

 

Comments

comments