ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയില്‍; യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമാക്കി ഫ്രാന്‍സിനെ മാറ്റുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയില്‍; യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമാക്കി ഫ്രാന്‍സിനെ മാറ്റുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡെല്‍ഹി : നാലു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് രാഷ്രപതിഭവനില്‍ പരമ്പരാഗത സ്വീകരണം നല്‍കി. മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും രാഷ്ട്രപതി രാം നാഥ് കോവിന്ദും ഭാര്യ സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച മാക്രോണ്‍ പിന്നീട് രാജ്ഘാട്ടിലെത്തി മഹാത്മാ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതിനാണ് ശ്രമമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. മഹത്തായ രണ്ട് ജനാധിപത്യങ്ങള്‍ തമ്മില്‍ ചരിത്രപരമായ ബന്ധമുണ്ട്,. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമായി ഫ്രാന്‍സിനെ മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ സോളാര്‍ അലൈന്‍സ് സമ്മേളനത്തിന്റെ ഉത്ഘാടനം മാക്രോണും പ്രധാനമന്ത്രി മോദിയും ചേര്‍ന്ന് അടുത്ത ദിവസം നിര്‍വഹിക്കും. പ്രതിരോധം, ശാസ്ത്രസാങ്കോതികം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നിര്‍ണായക ചര്‍ച്ചകളും നടക്കും.

Comments

comments

Categories: FK News, Politics