തലപ്പത്തൊരു ഗാന്ധിയില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പുണ്ടോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമെന്ന് സോണിയാ ഗാന്ധി

തലപ്പത്തൊരു ഗാന്ധിയില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പുണ്ടോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമെന്ന് സോണിയാ ഗാന്ധി

മുംബൈ : കുടുംബ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള രാഷ്ട്രീയ എതിരാളികളുടെ ആരോപണത്തോട് പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതില്‍ തെറ്റില്ലെന്ന് അമേരിക്കന്‍ രാഷ്്ട്രീയ പിന്‍തുടര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി സോണിയ പറഞ്ഞു. ‘വിദേശരാജ്യങ്ങളില്‍ ബുഷും ക്ലിന്റണും അടക്കമുള്ളവര്‍ വരുന്നത് കണ്ടില്ലേ? കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു പാരമ്പര്യമുണ്ട്. ജനാധിപത്യപരമായാണ് ഞങ്ങളെല്ലാം (നെഹ്‌റു-ഗാന്ധി കുടുംബാഗങ്ങള്‍) തെരഞ്ഞെടുക്കപ്പെട്ട് വന്നിട്ടുളളത്’- മുംബൈയില്‍ ഇന്ത്യ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സോണിയ പറഞ്ഞു. അതേസമയം ഗാന്ധി തലപ്പത്തില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്നാണോ എന്ന ചോദ്യത്തില്‍ നിന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ ഒഴിഞ്ഞു മാറി. ‘കഠിനമായ ചോദ്യമാണിത്, ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളോടാണ് ചോദിക്കേണ്ട’തെന്നായിരുന്നു മറുപടി. ഭാവിയില്‍ കുടുംബത്തിന് പുറത്തുള്ള ആള്‍ക്കാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നേക്കാമെന്നും സോണിയ പറഞ്ഞു. മകന്‍ രാഹുല്‍ ഗാന്ധിക്കായി ഏതാനും മാസം മുന്‍പാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞു കൊടുത്തത്. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്ന അഞ്ചാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി.

Comments

comments

Categories: FK News, Politics, Top Stories

Related Articles