ഡിറ്റക്ടീവുകളെ ഉപയോഗിച്ച് ഭാര്യയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി; ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി കുടുങ്ങിയേക്കും

ഡിറ്റക്ടീവുകളെ ഉപയോഗിച്ച് ഭാര്യയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി; ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി കുടുങ്ങിയേക്കും

മുംബൈ : വിവാഹബന്ധം വേര്‍പെടുത്താനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കെ ഭാര്യ ഷീബയുടെ ഫോണ്‍ കോളുകള്‍ സ്വകാര്യ ഡിറ്റക്ടീവുകളെ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ ഉയര്‍ന്നു വരുന്ന ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ ഥാനെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാന്‍ സിദ്ദിഖിയാണ് ഡിറ്റ്ക്ടീവായ പ്രശാന്ത് പാലേക്കര്‍ മുഖേന ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. കേസില്‍ വിജയിക്കാനുളള തെളിവുകള്‍ ശേഖരിക്കാനും ഭാര്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമായിരുന്നു ഫോണ്‍ ചോര്‍ത്തലെന്നാണ് സൂചന. പൊലീസ് സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം മാത്രമേ നിലവില്‍ ആരുടെയെങ്കിലും ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ അനുമതിയുള്ളൂു. എന്നാല്‍ 50,000 രൂപ വരെ ഈടാക്കി നിയമവിരുദ്ധമായി ഇത്തരം പ്രവര്‍ത്തികള്‍ സ്വകാര്യ ഡിറ്റക്ടീവുകള്‍ ചെയ്യുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ആദ്യ പ്രൈവറ്റ് ഡിറ്റക്ടീവായി അറിയപ്പെടുന്ന രജനി പണ്ഡിറ്റിനെ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഥാനെ പൊലീസ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ബോളിവുഡ് സിനിമ ‘ബജ്‌രംഗി ഭായ്ജാന്‍’ലെ പാകിസ്ഥാന്‍കാരനായ മാധ്യമ പ്രവര്‍ത്തകന്റെ വേഷമടക്കം പ്രശസ്ത റോളുകള്‍ ചെയ്ത നവാസുദ്ദീന്‍ സിദ്ദിഖി അടുത്തിടെ നായക വേഷങ്ങള്‍ക്കായും പരിഗണിക്കപ്പെട്ടു തുടങ്ങിയിരുന്നു.

Comments

comments

Categories: FK News, Movies