വ്യോമയാന വകുപ്പ് പ്രധാനമന്ത്രി ഏറ്റെടുത്തില്ല; വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് അധിക ചുമതല

വ്യോമയാന വകുപ്പ് പ്രധാനമന്ത്രി ഏറ്റെടുത്തില്ല; വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് അധിക ചുമതല

ന്യൂഡെല്‍ഹി : ടിഡിപി മന്ത്രിസഭ വിട്ടതിനെ തുടര്‍ന്ന് നാഥനില്ലാതായ വ്യോമയാന വകുപ്പിന്റെ താത്കാലിക ചുമതല കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭുവിന് നല്‍കി. ടിഡിപിയുടെ മുതിര്‍ന്ന മന്ത്രിയായ അശോക് ഗജപതി രാജു പാര്‍ട്ടി തീരുമാന പ്രകാരം രാജിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയത്തില്‍ ഒഴിവ് വന്നത്. അശോക് ഗജപതി രാജുവിന്റെ രാജി സ്വീകരിച്ചെന്നും സുരേഷ് പ്രഭുവിനെ പകരം ചുമതല ഏല്‍പിക്കാനുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ രാഷ്ട്രപതി സ്വീകരിച്ചെന്നും രാഷ്ട്രപതി ഭവന്‍ വക്താവ് അറിയിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയത്. എന്‍ഡിഎയില്‍ ഇപ്പോഴും അംഗമാണ് പാര്‍ട്ടി.

Comments

comments

Categories: FK News, Politics