ഡിഎംആര്‍സിയെയും ശ്രീധരനെയും ഓടിക്കാന്‍ രാഷ്ട്രീയക്കളി നടന്നോ? ലൈറ്റ് മെട്രോ പദ്ധതി ബാധ്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക്

ഡിഎംആര്‍സിയെയും ശ്രീധരനെയും ഓടിക്കാന്‍ രാഷ്ട്രീയക്കളി നടന്നോ? ലൈറ്റ് മെട്രോ പദ്ധതി ബാധ്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം/ന്യൂഡെല്‍ഹി : തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നുള്ള ഡിഎംആര്‍സിയുടെയും ഇ ശ്രീധരന്റെയും പിന്‍മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് സൂചന. കരാറുകള്‍ ഒപ്പിടാമെന്ന ഉറപ്പ് നല്‍കിയ ഡിഎംആര്‍സിയെ ക്ഷണിച്ച ശേഷം ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാകുന്ന രേഖകള്‍ പുറത്തു വന്നു. വിശദമായ പദ്ധതിരേഖ സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്നും കരാര്‍ ഒപ്പിടാമെന്നും കാട്ടി രണ്ട് കത്തുകളാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഡിഎംആര്‍സിക്ക് നല്‍കിയത്. എന്നാല്‍ രണ്ട് ഉറപ്പുകളും പാലിക്കപ്പെട്ടില്ല. ലൈറ്റ് മെട്രോയുടെ ഭാഗമായി നിര്‍മിക്കേണ്ട മേല്‍പ്പാലങ്ങളുടെ കരാര്‍ ഒപ്പിടാമെന്ന് കാട്ടി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ നല്‍കിയ കത്തിലും പിന്നീട് നടപടിയുണ്ടായില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതെന്നും കൂടിക്കാഴ്ചക്കുള്ള അവസരം പോലും മുഖ്യമന്ത്രി നിഷേധിച്ചെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചതോടെയാണ് സംഭവം പുറത്തായത്.

ലൈറ്റ് മെട്രോ പദ്ധതി ബാധ്യതയാണെന്ന വാദവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നു. വന്‍കിട പദ്ധതികള്‍ ഏറ്റെടുത്താല്‍ വര്‍ഷാവര്‍ഷം നഷ്ടം നികത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടാവുമെന്ന് ഐസക് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സാങ്കേതികമായ സാധ്യതകളും മറ്റൂും പരിശോധിച്ച് മാത്രമേ ലൈറ്റ് മെട്രോ നടപ്പാക്കാനാവൂ. കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയും മറ്റും നടന്നു കൊണ്ടിരിക്കുന്നതേ ഉള്ളെന്നും ധനമന്ത്രി പറഞ്ഞു.

Comments

comments

Related Articles