മോദി തരംഗം മാതൃസംഘടനക്കും നേട്ടമായി; രാജ്യത്തെ 95 ശതമാനം ഭൂഭാഗത്തേക്കും പ്രവര്‍ത്തനം എത്തിയെന്ന് ആര്‍എസ്എസ്

മോദി തരംഗം മാതൃസംഘടനക്കും നേട്ടമായി; രാജ്യത്തെ 95 ശതമാനം ഭൂഭാഗത്തേക്കും പ്രവര്‍ത്തനം എത്തിയെന്ന് ആര്‍എസ്എസ്

നാഗ്പൂര്‍ : 2014 രാജ്യത്ത് വീശിയടിച്ച മോദി തരംഗം ത്രിപുരയും നാഗാലാന്റും കൈപ്പിടിയിലാക്കി കുതിക്കുമ്പോള്‍ ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിനും അതുകൊണ്ട് നേട്ടമുണ്ടാെയന്ന് കണക്കുകള്‍. നാഗ്പൂരില്‍ നടക്കുന്ന അഖിലഭാരതീയ പ്രതിനിധി സഭ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 37,190 സ്ഥലങ്ങളിലേക്ക് സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 36,729 ആയിരുന്നു. 2004ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പതനം ആര്‍എസ്എസിനെയും പ്രതികൂലമായി ബാധിച്ചിരുന്നു. പതിനായിരത്തോളം ശാഖകളാണ് 2004ല്‍ നിന്നു പോയത്. 2014 മേയില്‍ മോദി തരംഗം ആഞ്ഞടിച്ചതോടെ മാതൃ സംഘടനയുടെയും സ്ഥിതി മെച്ചപ്പെട്ടു. ശാഖകളുടെ എണ്ണം 40,000 കടന്നു. സര്‍ക്കാര്‍ 4 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഇത് അറുപതിനായിരത്തിലേക്ക് എത്തുകയാണ്. സംഘടനക്ക് ഏറ്റവുമധികം ശ്ാഖകളുള്ള സംസ്ഥാനം കേരളമാണ്.

പ്രതിദിന ശാഖകളുടെ എണ്ണം 57,165 ല്‍ നിന്ന് 58,967ലേക്ക് വര്‍ധിച്ചു. എക്കാലത്തെയും വലിയ സംഖ്യയാണിത്. പ്രതിവാര മിലനുകള്‍ 14,986ല്‍ നിന്ന് 16,405 ലേക്കും മാസ കൂട്ടായ്മകള്‍ 7,594 ല്‍ നിന്ന് 7,976 ലേക്കും ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായി കണക്കാക്കിയാല്‍ രാജ്യത്തെ 95 ശതമാനം ജനങ്ങളിലേക്കും സംഘടനയുടെ പ്രവര്‍ത്തനം എത്തിയെന്ന് ആര്‍എസ്എസ് ജോയന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ യോഗത്തില്‍ വ്യക്തമാക്കി. നാഗാലാന്റിലെയും മിസോറമിലെയും കശ്മീരിലെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് സംഘടനക്ക് എത്തിപ്പെടാനാവാത്തതെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയില്‍ സെപ്തംബറില്‍ നടത്തിയ വിശാല ഹിന്ദു സമ്മേളനം സംസ്ഥാനത്ത് സംഘടനക്കും ബിജെപിക്കും വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് യോഗം വിലയിരുത്തി. എല്ലാ ആദിവാസി ഗോത്ര വിഭാഗങ്ങളിലേക്കും പ്രത്യേകം എത്തിപ്പെടാനായതാണ് ഗുണകരമായതെന്ന് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News, Politics