കാറ്റലോണിയയെ പിന്തുണച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പിഴ

കാറ്റലോണിയയെ പിന്തുണച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പിഴ

മാഞ്ചസ്റ്റര്‍: കാറ്റലന്‍ സ്വതന്ത്രവാദികളെ പിന്തുണച്ച് മഞ്ഞ റിബണോടുകൂടിയ വസ്ത്രം ധരിച്ചെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പിഴ ചുമത്തി. 27,000 ഡോളറാണ് ഗ്വാര്‍ഡിയോളയ്ക്ക് പിഴയായി ഫുട്‌ബോള്‍ അസോസിയേഷന്‍ വിധിച്ചത്. സ്‌പെയിനില്‍ നിന്നും കാറ്റലോണിയയെ സ്വതന്ത്രമാക്കണമെന്ന നിലപാടിനെത്തുടര്‍ന്ന് ജയിലിലായ ജോര്‍ഡി ക്യുക്‌സാര്‍ട്ട്, ജോര്‍ഡി സാഞ്ചസ് എന്നീ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പെപ് ഗ്വാര്‍ഡിയോള തന്റെ ജാക്കറ്റില്‍ മഞ്ഞ റിബണ്‍ ധരിച്ചെത്തിയത്.

ഫുട്‌ബോള്‍ അസോസിയേഷന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഗ്വാര്‍ഡിയോളയ്‌ക്കെതിരായ നടപടി. അതേസമയം, ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാതെ നിലപാടറിയിച്ച പെപ് ഗ്വാര്‍ഡിയോള പിഴയടയ്ക്കുമെന്നും എന്നാല്‍ റിബണ്‍ ധരിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. കാറ്റലോണിയന്‍ ക്ലബ് ബാഴ്‌സലോണയില്‍ കളിക്കാരനായും പരിശീലകനായും നിരവധി നേട്ടങ്ങള്‍ കൈവരിച്ച പെപ് ഗ്വാര്‍ഡിയോള ഉറച്ച രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.

Comments

comments

Categories: Sports