ചൈനയെ നേരിടാന്‍ കൈകോര്‍ത്ത് ഇന്ത്യയും ഫ്രാന്‍സും; ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികത്താവളങ്ങള്‍ ഇരു രാജ്യങ്ങളും പങ്കിടും

ചൈനയെ നേരിടാന്‍ കൈകോര്‍ത്ത് ഇന്ത്യയും ഫ്രാന്‍സും; ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികത്താവളങ്ങള്‍ ഇരു രാജ്യങ്ങളും പങ്കിടും

ന്യൂഡെല്‍ഹി : ‘ഒത്തൊരുമിച്ചു നൃത്തം ചെയ്യാമെ’ന്ന ചൈനയുടെ ക്ഷണത്തില്‍ ഇന്ത്യ വീണിട്ടില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും സുപ്രധാനമായ സൈനിക കരാറില്‍ ഒപ്പിട്ടു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള നാവികതാവളങ്ങള്‍ പരസ്പരം പങ്കിട്ടുപയോഗിക്കാനുള്ള കരാറാണ് യാഥാര്‍ഥ്യമായത്. ഇതോടെ ഇരു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ സാന്നിദ്ധ്യമായി. ശാന്ത സമുദ്രത്തിലും ഇന്ത്യന്‍ മഹാ സമുദ്രത്തിലും ചൈന നടത്തുന്ന കടന്നു കയറ്റങ്ങളെയും വെല്ലുവിളികളെയും നേരിടാനാണ് സഹകരണം.

ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ കഴിഞ്ഞ വര്‍ഷം ചൈന നാവികത്താവളം നിര്‍മിച്ചിരുന്നു. ശ്രീലങ്കയിലും മാലദ്വീപിലും പാകിസ്ഥാനിലും തുറമുഖങ്ങള്‍ കൈയടക്കാനും ശാന്തസമുദ്രത്തില്‍ ജപ്പാനടക്കമുള്ള രാജ്യങ്ങളുടെ കൈവശമുള്ള ദ്വീപുകള്‍ പിടിച്ചടക്കാനുമുള്ള ശ്രമമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ-യുഎസ്-ജപ്പാന്‍-ഓസ്‌ട്രോലിയ എന്നീ രാജ്യങ്ങള്‍ (ക്വാഡ് സഖ്യം) അടുത്തിടെ സംയുക്ത നാവിക പരിശീലനം നടത്തിയിരുന്നു.

Comments

comments

Categories: FK News, Politics, Top Stories