ഐസിസി കഗിസോ റബാഡയ്ക്ക് വിലക്ക് നല്‍കിയേക്കും

ഐസിസി കഗിസോ റബാഡയ്ക്ക് വിലക്ക് നല്‍കിയേക്കും

പോര്‍ട്ട് എലിസബേത്ത്: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പ്രകോപനപരമായി പെരുമാറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയ്‌ക്കെതിരെ ഐസിസി കടുത്ത നടപടിക്കൊരുങ്ങുന്നു. മാച്ച് റഫറി റബാഡയ്‌ക്കെതിരെ ലെവല്‍ 2 കുറ്റം ചുമത്തിയതോടെ 5 ഡീമെറിറ്റ് പോയിന്റായ റബാഡയ്ക്ക് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയതിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയില്‍, പവലിയനിലേക്ക് മടങ്ങിയ സ്മിത്തിനെ തട്ടിയതാണ് റബാഡയ്ക്ക് വിനയായിരിക്കുന്നത്. മത്സരത്തില്‍ റബാഡ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

അതേസമയം, മന:പൂര്‍വമല്ലാത്ത സംഭവമാണിതെന്നും നടപടിയുണ്ടായാല്‍ അപ്പീല്‍ നല്‍കുമെന്നുമാണ് കഗിസോ റബാഡ അറിയിച്ചിരിക്കുന്നത്. കളി അവസാനിച്ചതിന് ശേഷം ഹിയറിംഗ് ഉണ്ടാകുമെന്നാണറിയുന്നത്. ലെവല്‍ 2 പ്രകാരം താരത്തിന് മൂന്ന് മുതല്‍ നാല് വരെ ഡീമെറിറ്റ് പോയിന്റുകളും പിഴയും ലഭിക്കും. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി വിലക്കിനു സാധ്യതയുള്ള എട്ട് പോയിന്റ് റബാഡ മറികടക്കുകയും ചെയ്യും. മോശം പെരുമാറ്റത്തിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടംകണ്ടെത്തിയിട്ടുള്ള കളിക്കാരനാണ് കഗിസോ റബാഡ.

Comments

comments

Categories: Sports