സുരേഷ് ജോഷി നാലാമതും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി; സംഘടനാ വളര്‍ച്ചയും ബിജെപിയുമായുള്ള ബന്ധം മെച്ചപ്പെട്ടതും’ഭയ്യാജി’ക്ക് നേട്ടമായി

സുരേഷ് ജോഷി നാലാമതും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി; സംഘടനാ വളര്‍ച്ചയും ബിജെപിയുമായുള്ള ബന്ധം മെച്ചപ്പെട്ടതും’ഭയ്യാജി’ക്ക് നേട്ടമായി

നാഗ്പൂര്‍ : ആര്‍എസ്എസ് ചീഫ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ പദവിയായ ജനറല്‍ സെക്രട്ടറി (സര്‍കാര്യവാഹ്) സ്ഥാനത്ത് ഭയ്യാജി എന്നറിയപ്പെടുന്ന സുരേഷ് ജോഷിക്ക് നാലാമതും അവസരം നല്‍കാന്‍ സംഘടന് തീരുമാനിച്ചു. നാഗ്പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ് 3 വര്‍ഷത്തേക്കു കൂടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുരേഷ് ജോഷിയെ നിയമിച്ചത്. 2009ല്‍ ജനറല്‍ സെക്രട്ടറിയായി നിയമിതനായ ജോഷിക്ക് 2012ലും 2015ലും കാലാവധി നീട്ടിക്കിട്ടിയിരുന്നു. ഇത്തവണ ജോയന്റ് ജനറല്‍ സെക്രട്ടറിയായ ദത്താത്രേയ ഹൊസബലെക്ക് ജനറല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. 2021 വരെ ഭയ്യാജിക്ക് സ്ഥാനത്ത് തുടരാം.

‘അദ്ദേഹത്തിന്റെ കാലത്ത് സംഘടനക്കുണ്ടായ വളര്‍ച്ച പരിഗണിച്ചാണ് സ്ഥാനം നിലനിര്‍ത്തിയത്. മറ്റാരുടെയും പേര് ഉയര്‍ന്നു വന്നുമില്ല’-ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ബിജെപിയുമായി സംഘടനയുടെ ബന്ധം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന പദവിയാണ് ജനറല്‍ സെക്രട്ടറിുടേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാവായ ലാല്‍ കൃഷ്ണ അദ്വാനിയോടും മറ്ും അടുത്ത ബന്ധമാണ് ഭയ്യാജി ജോഷി പുലര്‍ത്തുന്നത്.

 

Comments

comments

Categories: FK News, Politics