ഉഡാന്‍ പദ്ധതി ഇന്ത്യയ്ക്ക് പുറത്തേക്കും

ഉഡാന്‍ പദ്ധതി ഇന്ത്യയ്ക്ക് പുറത്തേക്കും

ഡല്‍ഹി: കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസുകള്‍ ലഭ്യമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഉഡാന്‍ അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിപ്പിക്കുന്നു. പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ വിവിധ രാജ്യങ്ങളിലെ അധികാരികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബെ പറഞ്ഞു.

ഗുവാഹത്തിയില്‍ നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നതിനായി മൂന്ന് വര്‍ഷം കൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും ഇതിനായുള്ള പണം ചെലവഴിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകള്‍ ആണെന്ന് രാജീവ് നയന്‍ ചൗബെ വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: udan expand