ട്രംപും കിം ജോങ്ങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി; മേയ് മാസത്തില്‍ ഇരുവരും കണ്ടേക്കുമെന്ന് സൂചന

ട്രംപും കിം ജോങ്ങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി;  മേയ് മാസത്തില്‍ ഇരുവരും കണ്ടേക്കുമെന്ന് സൂചന

ന്യൂയോര്‍ക്ക് : കടുത്ത ശത്രുതയിലുളള അമേരിക്കയുടെയും ഉത്തരകൊറിയയുടെയും ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്ന് യുഎസ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്ക സന്ദര്‍ശിക്കുന്ന ഉത്തരകൊറിയന്‍ സംഘം, കൂടിക്കാഴ്ച നടത്താനുള്ള കിം ജോങ്ങ് ഉന്നിന്റെ താത്പര്യം വാക്കാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിക്കുകയായിരുന്നു. ഉത്തരകൊറിയക്ക് മറ്റ് ഔദ്യോഗിക ഭരണ സംവിധാനങ്ങളില്ലാത്തതിനാല്‍ ഏകാധിപതിയായിട്ടും കിം ജോങ്ങ് ഉന്നിന്റെ ക്ഷണം ട്രംപ് സ്വീകരിക്കുകയായിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആണവ നിര്‍വ്യാപനത്തിലൂന്നിയാവും ട്രംപ് ചര്‍ച്ച നടത്തുക. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിവുള്ള മിസൈലുകളുടെ പരീക്ഷണം നടത്തുകയും തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകരയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ് ഉത്തരകൊറിയ. പരസ്പരം പരിഹസിച്ചും ചെളി വാരിയെറിഞ്ഞും ഭീഷണികള്‍ മുഴക്കിയും ട്രംപും ഉന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Comments

comments

Categories: FK News, Politics, World