സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളില്‍ മുന്‍നിര കമ്പനികളും

സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളില്‍ മുന്‍നിര കമ്പനികളും

34 സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളിലും ചേര്‍ത്ത് മൊത്തം 40 ജിഗാവാട്ട് ശേഷിയാണുള്ളത്

മുംബൈ: രാജ്യത്തെ സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളുടെ പട്ടികയില്‍ മുന്‍നിര കമ്പനികളായ അദാനി, എസ്സാര്‍, ജെയ്പീ, ലാന്‍കോ എന്നിവയുടെ പിന്തുണയുള്ളവയും ഉള്‍പ്പെടുന്നതായി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. പട്ടികയിലെ 34 സമ്മര്‍ദ്ദിത ഊര്‍ജ പദ്ധതികളിലും ചേര്‍ത്ത് മൊത്തം 40 ജിഗാവാട്ട് ശേഷിയാണുള്ളത്.

ഊര്‍ജ രംഗത്തെ സമ്മര്‍ദ്ദിത, നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച് പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1.74 ലക്ഷം കോടി രൂപയാണ് ഊര്‍ജ പദ്ധതികളിലെ ആകെ ബാധ്യത. 2017 ജൂണ്‍ വരെയുള്ള ആര്‍ബിഐ രേഖകളെ ആധാരമാക്കിയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

അദാനി ഗ്രൂപ്പിന്റെ കോബ്ര വെസ്റ്റ് പദ്ധതിയുടെ കടബാധ്യത 3099 കോടി രൂപയും മഹാരാഷ്ട്രയിലെ തിറോറ പദ്ധതിയുടേത് 11665 കോടി രൂപയും വരും

അദാനി ഗ്രൂപ്പിന്റെ കോബ്ര വെസ്റ്റ് പദ്ധതിയുടെ കടബാധ്യത 3099 കോടി രൂപയും മഹാരാഷ്ട്രയിലെ തിറോറ പദ്ധതിയുടേത് 11665 കോടി രൂപയും വരും. സമാനമായി തന്നെ എസ്സാര്‍ പവറിനു കീഴിലെ മഹാന്‍ പദ്ധതിക്ക് 5951 കോടി രൂപയും തോരി പദ്ധതിക്ക് 3112 കോടി രൂപയും കടബാധ്യതയുണ്ട്. ജെയ്പീ ബാരാ പവര്‍ പ്രൊജക്റ്റിനും നിഗ്രി, ബിനാ പ്രൊജക്റ്റുകള്‍ക്ക് യഥാക്രമം 11493.5, 6211, 2253.85 കോടി രൂപയുടെ കടമാണുള്ളത്.

ലാന്‍കോയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കമ്പനിയുടെ അമാര്‍ക്കാണ്ടക് പദ്ധതിക്ക് 8782 കോടി രൂപയുടെയും അന്‍പര, വിദര്‍ഭ, ബഭന്ദ് എന്നിവയ്ക്ക് 3071, 4762, 6976 കോടി രൂപയോളം വീതവും കടബാധ്യതയുണ്ട്. ജിഎംആര്‍ എനര്‍ജിയുടെ വറോറ പദ്ധതിക്ക് 2905 കോടി രൂപയും റായ്‌ഖേദ 8173.9 കോടി രൂപയും കമല്‍ഗ പദ്ധതിക്ക് 4100 കോടി രൂപയും ജിവികെ ഇന്‍ഡസ്ട്രീസിന്റെ ഗോയിന്‍ദ്‌വാള്‍ സാഹെബ് പദ്ധതിക്ക് 3523 കോടി രൂപയും കടബാധ്യത കണക്കാക്കുന്നു. കെഎസ്‌കെ മഹാനദി പവര്‍ കമ്പനിയുടെ അകല്‍ത്തര ഊര്‍ജ പദ്ധതിക്ക് ആകെ 17194 കോടിരൂപയാണ് ബാധ്യത. ആര്‍കെഎം പവര്‍ജെന്‍സിന്റെ ഉച്ച്പിന്‍ഡ പദ്ധതിക്ക് 9145.51 കോടി രൂപയും രത്തന്‍ ഇന്ത്യയുടെ നാസിക് പവര്‍ പ്രൊജക്റ്റിന് 7107.6 കോടി രൂപയും ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: More