മൂന്ന് മുതിര്‍ന്ന വനിതാ സംരംഭകര്‍ക്ക്,  ടിഎംഎഎലൈവ്  സംരംഭകത്വ പുരസ്‌കാരം

മൂന്ന് മുതിര്‍ന്ന വനിതാ സംരംഭകര്‍ക്ക്,  ടിഎംഎഎലൈവ്  സംരംഭകത്വ പുരസ്‌കാരം

തിരുവനന്തപുരം: വനിതാദിനാഘോഷങ്ങളുടെ ഭാഗമായി എലൈവിന്റെ സഹകരണത്തോടെ ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ മുതിര്‍ന്ന മൂന്ന് വനിതാ സംരംഭകര്‍ക്ക് പുരസ്‌കാരം നല്‍കി. ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രി മാനേജിംഗ് ഡയറക്റ്റര്‍ ഡോ. ശാന്തമ്മ മാത്യു, അമ്പലമുക്ക് സരസ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ സരസ്വതി എം നായര്‍, പാളയം സാന്ദീപനി സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഡോ. കെ ജി വിജയലക്ഷ്മി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ആദ്യമായാണ് ടിഎംഎ ഇത്തരമൊരു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അസേര്‍ഷന്‍സ്’ എന്ന പരിപാടിയില്‍ വച്ച് മുന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലും ബാലാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ശോഭ കോശി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ടിഎംഎ സെക്രട്ടറി സി ഒ ജയശ്രീ, എലൈവ് ജനറല്‍ മാനേജര്‍ രേഖ എന്നിവര്‍ പങ്കെടുത്തു.

Comments

comments

Categories: More