ടാറ്റ പവറിന് റെക്കോര്‍ഡ് ഉല്‍പ്പാദനം

ടാറ്റ പവറിന് റെക്കോര്‍ഡ് ഉല്‍പ്പാദനം

ഫെബ്രുവരിയില്‍ മികച്ച രീതിയില്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താന്‍ സാധിച്ചതായി ടാറ്റ പവര്‍ അറിയിച്ചു. 4647 മില്യണ്‍ യൂണിറ്റാണ് കഴിഞ്ഞമാസം മാത്രം കമ്പനി ഉല്‍പ്പാദിപ്പിച്ചത്.

ലോക നിലവാരത്തിലെ സാങ്കേതികവിദ്യകളും പ്രക്രിയകളും സാധ്യമാക്കാനുള്ള പരിശ്രമങ്ങള്‍ വരും വര്‍ഷങ്ങളിലും കമ്പനിക്ക് നേട്ടം സമ്മാനിക്കും. തുടര്‍ച്ചയായി മെച്ചപ്പെട്ട ഉല്‍പ്പാദനം നേടാന്‍ അതു സഹായകമാകുമെന്ന് വിശ്വസിക്കുന്നു – ടാറ്റ പവര്‍ എംഡിയും സിഇഒയുമായ അനില്‍ സര്‍ദാന പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം അധിക ഉല്‍പ്പാദനം ഇത്തവണ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 4518 മില്യണ്‍ യൂണിറ്റായിരുന്നു ഉല്‍പ്പാദനമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ടാറ്റ പവറും അനുബന്ധ കമ്പനികളും എല്ലാ പ്ലാന്റുകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന്റെ ഫലമാണ് ഈ നേട്ടം. ട്രോംബെ, ജോജോബെറാ, ഹാല്‍ഡിയ, മെയ്‌തോണ്‍, ഐഇഎല്‍, സിജിപിഎല്‍, ടിപിആര്‍ഇഎല്‍, ഡബ്ല്യുആര്‍ഇഎല്‍ എന്നിങ്ങനെയുള്ള പ്ലാന്റുകളെല്ലാം തന്നെ ശ്രദ്ധേയമായ ഉല്‍പ്പാദനമാണ് നടത്തിയതെന്നും കമ്പനി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy