രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് താന്‍ എതിരായിരുന്നെന്ന് സോണിയ ഗാന്ധി; ഒടുവില്‍ ഭയന്നത് സംഭവിച്ചു!

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് താന്‍ എതിരായിരുന്നെന്ന് സോണിയ ഗാന്ധി; ഒടുവില്‍ ഭയന്നത് സംഭവിച്ചു!

മുംബൈ : ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ശേഷം രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ താന്‍ എതിര്‍ത്തിരുന്നെന്ന് അദ്ദേഹത്തിന്റെ പത്‌നിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ആത്മാര്‍ഥതയുള്ള വ്യക്തികള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ പിന്നെ കുടുംബം അടക്കം എല്ലാം രണ്ടാം സ്ഥാനത്താകും. കുടുംബജീവിതത്തെ ബാധിക്കുമോ എന്നതായിരുന്നു തന്റെ ആദ്യ ഭയമെന്നും മുംബൈയില്‍ ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു. ‘അവര്‍’ അദ്ദേഹത്തെ കൊല്ലുമായിരുന്നെന്നും താന്‍ ഭയന്നു. ഒടുവില്‍ അതുതന്നെ സംഭവിച്ചെന്നും സോണിയ പറ
ഞ്ഞു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് മകന്‍ രാജീവ് ഗാന്ധി രാഷ്ട്രീയത്തിലിറങ്ങുകയും പ്രധാനമന്ത്രി ആവുകയും ചെയ്തത്. ഇന്ദിരയുടെ മരണത്തിന് 6 വര്‍ഷങ്ങള്‍ക്ക് ശേഷം 1991 മേയ് 21നാണ് തെരഞ്ഞെടുപ്പ് റാലിക്കിടെ തമിഴ്‌നാട്ടിലെ ശ്രീ പെരുപുത്തൂരില്‍ വെച്ച് എല്‍ടിടിഇക്കാര്‍ രാജീവിനെ വധിച്ചത്.

സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സോണിയ വ്യക്തമാക്കി. മകന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായ സാഹചര്യത്തില്‍ സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുമെന്നു സൂചനയുണ്ടായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറ പറ്റിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി സോണിയ പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം (19 വര്‍ഷം) കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മകന്‍ രാഹുല്‍ ഗാന്ധിക്ക് കസേര വിട്ടുകൊടുത്ത് ചുമതലകള്‍ ഒഴിഞ്ഞത്.

Comments

comments

Categories: FK News, Politics