കര്‍ശന നിബന്ധനകള്‍ പാലിച്ച് ‘ദയാവധം’ അനുവദിക്കാമെന്ന് സുപ്രീം കോടതി. ‘അന്തസുള്ള മരണം’ ആശുപത്രികളില്‍ പാക്കേജിന്റെ ഭാഗമാകുമോ?

കര്‍ശന നിബന്ധനകള്‍ പാലിച്ച് ‘ദയാവധം’ അനുവദിക്കാമെന്ന് സുപ്രീം കോടതി. ‘അന്തസുള്ള മരണം’ ആശുപത്രികളില്‍ പാക്കേജിന്റെ ഭാഗമാകുമോ?

ന്യൂഡെല്‍ഹി : നിബന്ധനകള്‍ പാലിച്ച് നടപ്പാക്കുന്ന ദയാവധം നിയമവിധോയമാക്കുമെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. മെഡിക്കല്‍ ബോര്‍ഡിന്റെയും അതാത് സംസ്ഥാനത്തെ ഹൈക്കോടതിയുടെയും അനുമതിയോടെയാവണം ദയാവധം നടപ്പാക്കേണ്ടത്. പൗരന്റെ മൗലികാവകാശത്തില്‍ പെടുന്നതാണ് ‘അന്തസായി മരിക്കാ’നുളള അവകാശമെന്നും കോടതി വ്യക്തമാക്കി. അതേസമയം മരുന്നുകള്‍ കുത്തിവെച്ച് മരണം വേഗത്തിലാക്കാന്‍ അനുമതിയില്ല. മരുന്നുകളും വെന്റിലേറ്റര്‍ പോലെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കാനുള്ള അവകാശം രോഗിക്ക് നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി ഉണ്ടായത്.

Comments

comments

Categories: Current Affairs, FK News