12 വയസില്‍ താഴെയുള്ള കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ വധശിക്ഷ

12 വയസില്‍ താഴെയുള്ള കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് രാജസ്ഥാനില്‍ വധശിക്ഷ

 

ജയ്പൂര്‍ : 12 വയസില്‍ താഴെ പ്രായമുളള കുട്ടികളെ പീഢിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. മധ്യപ്രദശിനു പിന്നാലെ ഈ ബില്‍ പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 376 ആം വകുപ്പില്‍ ഭേദഗതി വരുത്തിയാണ് ബില്‍ കൊണ്ടുവന്നത്. വധശിക്ഷയല്ലെങ്കില്‍ മരണം വരെ തടവിനിടുന്ന ജീവപര്യന്തമാണ് കുറ്റവാളികള്‍ക്കുള്ള ശിക്ഷ.

Comments

comments

Categories: Current Affairs, FK News