പൂനെ സിറ്റിക്ക് തിരിച്ചടിയായി പരിശീലകന് വിലക്ക്

പൂനെ സിറ്റിക്ക് തിരിച്ചടിയായി പരിശീലകന് വിലക്ക്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് എഫ്‌സി പൂനെ സിറ്റിയുടെ പരിശീലകനായ റാങ്കോ പോപ്പോവിച്ചിന് വിലക്ക്. മാച്ച് ഒഫീഷ്യല്‍സിനെതിരെ മോശം പരാമര്‍ശം നടത്തിയതാണ് നാലാം സീസണിന്റെ രണ്ടാംപാദ സെമി ഫൈനലിന് തയാറെടുക്കുന്ന എഫ്‌സി പൂനെ സിറ്റിക്ക് തിരിച്ചടിയായ സംഭവത്തിന് കാരണം. നടപടിയെത്തുടര്‍ന്ന് മാര്‍ച്ച് പതിനൊന്നിന് ബംഗളൂരു എഫ്‌സിക്കെതിരെ നടക്കാനിരിക്കുന്ന രണ്ടാംപാദ മത്സരത്തില്‍ പ്രധാന പരിശീലകന്റെ സാന്നിധ്യമില്ലാതെ പൂനെ സിറ്റിക്ക് കളത്തിലിറങ്ങേണ്ടി വരും.

റഫറിമാര്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പോപ്പോവിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. നാലാം സീസണില്‍ ഇത് മൂന്നാം തവണയാണ് സമാന കാര്യത്തിന് പൂനെ സിറ്റി പരിശീലകന് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത്. എഐഎഫ്എഫ് നടത്തുന്ന ഹിയറിംഗിന് ശേഷം ചിലപ്പോള്‍ കൂടുതല്‍ നടപടികളുണ്ടായേക്കും. സസ്‌പെന്‍ഷന്‍ തീരുന്നത് വരെ ടീമിന്റെ ഡ്രസിംഗ് റൂമിലോ സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങള്‍ക്കൊപ്പമോ സമയം ചെലവഴിക്കാനുള്ള അനുവാദമില്ല.

 

Comments

comments

Categories: Sports