നിസാന്‍ ഇന്ത്യയുടെ  ടെസ്റ്റ് ഡ്രൈവ് ചലഞ്ച്

നിസാന്‍ ഇന്ത്യയുടെ  ടെസ്റ്റ് ഡ്രൈവ് ചലഞ്ച്

കൊച്ചി: എണ്ണായിരം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കി ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും നിസാന്‍ ഇന്ത്യ ടെസ്റ്റ് ഡ്രൈവ് ചലഞ്ച് പ്രഖ്യാപിച്ചു. ഡാറ്റ്‌സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ, നിസാന്‍ മൈക്ര സിവിടി, നിസാന്‍ സണ്ണി സിവിടി എന്നിവ മാര്‍ച്ച് മാസത്തില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഈ കാറുകളിലേതെങ്കിലും ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഉപഭോക്താക്കള്‍ അതേ സെഗ്മെന്റില്‍ പെട്ട മറ്റേതെങ്കിലും ബ്രാന്‍ഡ് ഏഴു ദിവസത്തിനകം വാങ്ങുകയാണെങ്കില്‍ നിസാനില്‍ നിന്ന് 8000 രൂപയുടേയോ ഡാറ്റ്‌സണില്‍ നിന്ന് 5000 രൂപയുടേയോ അസസ്സറികള്‍ വിജയിക്കാനുള്ള അവസരത്തിന് അര്‍ഹരാകും.

തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കഴിവിലുള്ള തങ്ങളുടെ ശക്തമായ വിശ്വാസമാണ് ഈ ടെസ്റ്റ് ഡ്രൈവ് ചലഞ്ചിലൂടെ വ്യക്തമാകുന്നതെന്ന് പുതിയ നീക്കത്തെക്കുറിച്ചു പ്രതികരിക്കെ നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജെറോം സൈഗോട്ട് പറഞ്ഞു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ പ്രോല്‍സാഹന പരിപാടിയിലൂടെ പുതിയ ഉപഭോക്താക്കളെ തങ്ങളുടെ കുടുംബത്തിലേക്കു ക്ഷണിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി അവതരിപ്പിച്ച ഡാറ്റ്‌സണ്‍ റെഡി ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള എഎംടി മോഡലാണ്. 3,80,600 രൂപ എന്ന ആകര്‍ഷകമായ പ്രാരംഭ വിലയില്‍ അവതരിപ്പിച്ചിരിക്കുന്ന ഇതില്‍ ഡ്യൂവല്‍ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ്, പുതിയ ഓഡിയോ സംവിധാനങ്ങള്‍ തുടങ്ങിയവയുണ്ട്. 5,99,000 രൂ പ വിലയുള്ള നിസാന്‍ മൈക്ര എക്‌സ്‌ട്രോണിക് സിവിടി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് പാക്കേജാണു നല്‍കുന്നത്. എക്‌സട്രോണിക് സിവിടി ഓപ്ഷനുമായി നിസാന്‍ സണ്ണിയും 9,23,570 രൂപയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Auto