ലീപ് നേതൃത്വ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

ലീപ് നേതൃത്വ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

കൊച്ചി : ഇന്ത്യന്‍ ഓയിലിന്റേയും വാതക വ്യവസായ മേഖലയുടേയും സംയുക്ത പരിപാടിയായ ലീപ് ലീഡര്‍ഷിപ്പ് പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. ആഗോള പ്രശസ്തനായ പ്രഭാഷകനും നേതൃത്വ പരിശീലകനുമായ ഡോ.മാര്‍ഷല്‍ ഗോള്‍ഡ് സ്മിത്ത് പ്രഭാഷണ പരമ്പര മുംബെയില്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ലോകത്തിലെ 15 പ്രമുഖ വ്യവസായ ചിന്തകരില്‍ ഒരാളുമാണ് ഡോ.മാര്‍ഷല്‍ ഗോള്‍ഡ് സ്മിത്ത്.

എണ്ണ-വാതക വ്യവസായ മേഖലകളിലെ 400 ഉദ്യോഗസ്ഥര്‍ പരിശീലന കളരിയില്‍ പങ്കെടുത്തു. കൊച്ചി ഉള്‍പ്പെടെ ഉള്ള പ്രമുഖ നഗരങ്ങളില്‍ പരമ്പരകള്‍ സംഘടിപ്പിക്കും.

ലീപ് (ലേണ്‍, എന്‍ഗേജ്, ആക്റ്റ്, പ്രോഗ്രസ്) പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള എണ്ണ കമ്പനികളുടെ സംയുക്ത പരിപാടി ആണ്. ഈ മേഖലയിലെ നേതൃത്വ വികസനമാണ് ഉദ്ദേശ്യം.

ഒഎന്‍ജിസി, ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍, ഗെയില്‍, ഓയില്‍, ഇഐഎല്‍ എന്നീ കമ്പനികളുടെ എച്ച് ആര്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമാണ് ലീപ്. ഡോ. സന്‍ത്രപ്ത് മിശ്രയാണ് ചെയര്‍മാന്‍.

കേന്ദ്ര എണ്ണ പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സന്ദീപ് പൗണ്‍ഡ്രിക് ആണ് കണ്‍വീനര്‍. രാജേഷ് ചൗധരി, ഇന്ത്യന്‍ ഓയില്‍ മുന്‍ ചെയര്‍മാന്‍ എംഎ പത്താന്‍, ബിസിജി ഗ്രൂപ്പിലെ വിക്രം ഭല്ല എന്നിവരാണ് അംഗങ്ങള്‍.

Comments

comments

Categories: More