ഷുഹൈബ് വധം സിബിഐക്ക് വിട്ട ജസ്റ്റിസ് ബി കെമാല്‍ പാഷക്ക് സ്ഥാന ചലനം

ഷുഹൈബ് വധം സിബിഐക്ക് വിട്ട ജസ്റ്റിസ് ബി കെമാല്‍ പാഷക്ക് സ്ഥാന ചലനം

കൊച്ചി : കണ്ണൂരിലെ ധര്‍മടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ തള്ളി സിബിഐക്ക് വിട്ട ഹൈക്കോടതി ജഡ്ജി ജ. ബി കെമാല്‍ പാഷക്ക് സ്ഥാന മാറ്റം. ക്രിമിനല്‍ കേസുകള്‍ പരിഗണിച്ചിരുന്ന ജ. പാഷയെ സിവില്‍ കേസുകളുടെ ബെഞ്ചിലേക്കാണ് മാറ്റിയത്. ഷുഹൈബ് കേസില്‍ വിധി പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് നടപടി. അതേസമയം സ്ഥാനമാറ്റത്തില്‍ ദുരൂഹമായി ഒന്നുമില്ലെന്നും 23 ജഡ്ജിമാരെ വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. സീറോ മലബാര്‍ സഭയിലെ വിവാദമായ ഭൂമി ഇടപാടും പരിഗണിച്ചിരുന്നത് ജ. കെമാല്‍ പാഷയായിരുന്നു. ഇനി ജസറ്റിസ് എബ്രഹാം മാത്യുവാകും ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുക. കോടതി മധ്യവേനലവധിക്ക് അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഉണ്ടായിരിക്കുന്ന സ്ഥാനമാറ്റം അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

Comments

comments

Categories: FK News, Politics