ഇസാഫ് അടുത്ത സാമ്പത്തികവര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കും

ഇസാഫ് അടുത്ത സാമ്പത്തികവര്‍ഷം 200 പുതിയ ശാഖകള്‍ തുറക്കും

ഇസാഫിന്റെ വാര്‍ഷികാഘോഷങ്ങള്‍ 11ന് തൃശ്ശൂരില്‍

കൊച്ചി: കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ പ്രഥമ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 100ാമത് ശാഖ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സ്വാതന്ത്ര്യാനന്തരം കേരളത്തിന് ലഭിച്ച ആദ്യ സ്വകാര്യ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഒന്നാം വാര്‍ഷികവും ഇസാഫിന്റെ 26ാം സ്ഥാപകദിനവും വനിതാദിനാഘോഷവും 11ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

അടുത്ത സാമ്പത്തികവര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 200 പുതിയ ശാഖകള്‍ ആരംഭിക്കും. ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ആറ് ലക്ഷം പുതിയ ഉപഭോക്താക്കളെയും 2200 കോടി രൂപയുടെ നിക്ഷേപവും 6200 കോടി രൂപയുടെ മൊത്തം ബിസിനസും നേടാനായി. 11 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇപ്പോള്‍ 400 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 200 എടിഎമ്മുകളും 20 ലക്ഷം ഉപഭോക്താക്കളുമുണ്ട്.

ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ആറ് ലക്ഷം പുതിയ ഉപഭോക്താക്കളെയും 2200 കോടി രൂപയുടെ നിക്ഷേപവും 6200 കോടി രൂപയുടെ മൊത്തം ബിസിനസും നേടാനായി

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മാസം ഏകദേശം 10 പുതിയ ശാഖകള്‍ ആരംഭിക്കാനായി. 16 ലക്ഷം പുതിയ വായ്പകള്‍ ഉള്‍പ്പടെ 4200 കോടി രൂപ വിതരണം ചെയ്തു. ബാങ്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മൂലധനവര്‍ദ്ധനവിനുള്ള പദ്ധതിയും തയാറാക്കിവരുന്നു-പോള്‍ തോമസ് പറഞ്ഞു. ബാങ്കിന്റെ നിലവിലുള്ള മൂലധനം 475 കോടി രൂപയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഇസാഫ് ബാങ്കിലുണ്ട്. യുണിഫൈഡ് പെയമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനം ഉടന്‍ നടപ്പിലാക്കും. നിലവിലുള്ള മെബീല്‍ ആപ്പിനുപുറമെ യുപിഐക്കു മാത്രമായി പുതിയ മൊബീല്‍ ആപ്പ് നിലവില്‍ വരും. ബാങ്കിംഗ് അനുബന്ധസേവനങ്ങള്‍ കൂടാതെ ഫണ്ട് ട്രാന്‍സ്ഫര്‍, മെര്‍ച്ചന്റ് പെയ്‌മെന്റ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്
സൗകര്യങ്ങള്‍ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാക്കും.

കഴിഞ്ഞ 26 വര്‍ഷമായി വിദ്യാഭ്യാസ, സാമൂഹിക, മൈക്രോഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇസാഫ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് , മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, പുതുച്ചേരി, ജാര്‍ഖണ്ഡ് എന്നിങ്ങനെ പത്ത് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സേവനം ലഭ്യമാണ്.

Comments

comments

Categories: Slider, Top Stories