മിഷന്‍ സമൃദ്ധിയുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

മിഷന്‍ സമൃദ്ധിയുമായി ഐസിഐസിഐ സെക്യൂരിറ്റീസ്

മുംബൈ: വനിതാ ദിനത്തില്‍ ‘മിഷന്‍ സമൃദ്ധി’ പരിപാടി സംഘടിപ്പിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ്. കൊച്ചിയില്‍ നേവിയിലും പൊലീസിലും ജോലി ചെയ്യുന്ന വനിതകള്‍ക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഐസിഐസിഐ സെക്യൂരിറ്റീസ് മിഷന്‍ സമൃദ്ധി’ഒരുക്കിയത്.

രാജ്യത്തെ ഗ്രാമീണ മേഖലകളിലും പട്ടണങ്ങളിലും സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിനായി 2000 മുതല്‍ ഐസിഐസിഐ ഡയറക്റ്റ് എന്ന ബ്രാന്റില്‍ ഐസിഐസിഐ സെക്യൂരിറ്റീസ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് പൊലീസിലും സൈനിക രംഗത്തും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിനായി ഐസിഐസിഐ സെക്യൂരിറ്റീസ് ‘മിഷന്‍ സമൃദ്ധി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.

സെബി ആരംഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സുമായി ചേര്‍ന്ന് സാമ്പത്തിക രംഗത്തെ കാര്യങ്ങളെ കുറിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനും സേവിംഗ്‌സും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിനും സെമിനാറുകള്‍ സഹായിക്കുന്നു. പണപ്പെരുപ്പം, കൂട്ടുപലിശ, നോട്ട് അസാധുവാക്കല്‍ എന്നിവ എന്താണെന്നും സെമിനാര്‍ പരാമര്‍ശിക്കുന്നു.

Comments

comments

Categories: Banking