ലോജിസ്റ്റിക്‌സ് പാര്‍ക്കിനായി  സ്ഥലമന്വേഷിച്ച് ഫഌപ്കാര്‍ട്ട്

ലോജിസ്റ്റിക്‌സ് പാര്‍ക്കിനായി  സ്ഥലമന്വേഷിച്ച് ഫഌപ്കാര്‍ട്ട്

ബെംഗളൂരു: ലോജിസ്റ്റിക്‌സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് ബെംഗളൂരുവിലും പ്രാന്തപ്രദേശങ്ങളിലും സ്ഥലം തേടുകയാണ് ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട്. 4.5 ദശലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള പാര്‍ക്കിനായി 100 ഏക്കര്‍ സ്ഥലമാണ് കമ്പനി തേടുന്നത്. വിപണിയില്‍ ആമസോണില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന ഫഌപ്കാര്‍ട്ട് ലോജിസ്റ്റിക്‌സ് വിഭാഗത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവില്‍ പുതിയ പാര്‍ക്ക് നിര്‍മിക്കാനൊരുങ്ങുന്നത്.

പ്രധാന ലൊക്കേഷനുകളിലെല്ലാം വെയര്‍ഹൗസിംഗ് സൗകര്യം ഒരുക്കികൊണ്ടുള്ള വിതരണശൃംഖലയും ലോജിസ്റ്റിക്‌സും ദീര്‍ഘകാലാടിസ്ഥാനത്തിലേക്കുള്ള പദ്ധതികളാണ്. ബെംഗളൂരു ദക്ഷിണേന്ത്യയിലെ ഇ-കൊമേഴ്‌സിന്റെ കേന്ദ്രവുമാണ്. അതിനാല്‍ വിതരണം സുഗമമാക്കുന്നതിന് ഇവിടെ ലോജിസ്റ്റിക് പാര്‍ക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് ഫഌപ്കാര്‍ട്ട്് ലോജിസ്റ്റിക് വിഭാഗമായ ഇകാര്‍ട്ടിന്റെ മേധാവി അമിതേഷ് ജാ പറഞ്ഞു. ലോജിസ്റ്റിക് പാര്‍ക്കില്‍ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങളും ഷിപ്പ്‌മെന്റിനായി ഒന്നിലധികം ഫുള്‍ഫില്‍മെന്റ് സെന്റുകളും വെയര്‍ഹൗസുകളും ഒരുക്കുമെന്നും പത്ത് വര്‍ഷ കാലയളവിലുള്ള സൗകര്യമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജിഎസ്ടിയുടെ ഫലമായി രാജ്യത്ത് സംജാതമായ പ്രതിഭാസത്തിന്റെ ഭാഗമായാണ് വെയര്‍ഹൗസും വിതരണ ശൃംഖലയും ഏകീകരിക്കുന്നതിനുള്ള ഫഌപ്കാര്‍ട്ട് പദ്ധതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന നികുതികളെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തിയ ജിഎസ്ടി കമ്പനികളെ നികുതി ലാഭിക്കല്‍ എന്ന പ3ധാന പരിഗണനാവിഷയത്തില്‍ നിന്ന് മാറി ആവശ്യത്തിനുസരിച്ച് വെയര്‍ഹൗസുകള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്നുണ്ട്. ജിഎസ്ടി നടപ്പിലായതിനുശേഷം ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിഭാഗങ്ങളിലെ പല കമ്പനികളും ഇത്തരത്തില്‍ വിതരണ ശൃംഖലകള്‍ ഏകീകരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy