ഗൗരി ലങ്കേഷ് വധത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; ഹിന്ദു യുവ സേനാ പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയമെന്ന് ബിജെപി

ഗൗരി ലങ്കേഷ് വധത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; ഹിന്ദു യുവ സേനാ പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയമെന്ന് ബിജെപി

ബംഗലൂരു : മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ഹിന്ദു യുവ സേനാ പ്രവര്‍ത്തകന്‍ കെടി നവീന്‍കുമാറിനെ പൊലീസ് ഒന്നാം പ്രതിയാക്കി കേസ് എടുത്തു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നവീനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹിന്ദു ദൈവങ്ങളെ അവഹേളിച്ചതിന്റെ വിരോധത്തിലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ഹിന്ദു സംഘടനകളെ കരിവാരി തേക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗൂഢോലോചനയുമാണെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയെ മോശമാക്കി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശ്രമമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ കുറ്റപ്പെടുത്തി.

Comments

comments

Categories: FK News, Politics