ആപ്പിളിന്റെ ഹെല്‍ത്ത്‌കെയര്‍ പ്രോഗ്രാം

ആപ്പിളിന്റെ ഹെല്‍ത്ത്‌കെയര്‍ പ്രോഗ്രാം

2020 ആകുമ്പോഴേക്കും ഒരു മില്യണ്‍ വനിതകള്‍ക്ക് ആരോഗ്യപരിപാലനത്തില്‍ ബോധവല്‍ക്കരണം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ആപ്പിള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലും ചൈനയിലും ആരംഭിച്ച സ്‌പെഷല്‍ ഹെല്‍ത്ത്‌കെയര്‍ ബോധവല്‍ക്കരണ പരിപാടിയുടെ പ്രയോജനം കൂടുതല്‍ സ്ത്രീകളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ നീക്കം. ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിനു പുറമെ സ്വന്തം ആരോഗ്യപരിപാലനത്തെ കുറിച്ച് പഠിക്കാനുള്ള അവസരവും തൊഴിലാളികള്‍ക്ക് ഒരുക്കേണ്ടതുണ്ടെന്നും ആപ്പിള്‍ പറയുന്നു.

Comments

comments

Categories: World