ഹാദിയ കേസ്: ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ഹാദിയ കേസ്: ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

 

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹൈക്കോടതി വിധിയെ അസാധുവാക്കി സുപ്രീം കോടതി. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനുമായുള്ള വിവാഹത്തോടെ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചാണ് കേസ് കടന്നുപോയത്. ഇന്ന് വാദം കേട്ട സുപ്രീം കോടതി ഇരുവരും തമ്മിലുള്ള വിവാഹം നിയമപരാണെന്ന് പ്രസ്താവിക്കുകയായിരുന്നു. 2017 മെയ് 24ന് ആയിരുന്നു ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ച കേസില്‍ അന്തിമ വാദങ്ങള്‍ എല്ലാം ഉച്ചക്ക് മുമ്പ് തന്നെ പൂര്‍ത്തിയായി. ഹേബിയസ് കോര്‍പ്പ് ഹര്‍ജികളില്‍ വിവാഹം റദ്ദാക്കാനാവില്ലെന്ന് വിലയിരുത്തിയ കോടതി, ഹാദിയക്ക് ഭര്‍ത്താവായ ഷഫിന്‍ ജഹാനൊപ്പം പോകാനുള്ള അനുമതിയും നല്‍കി  . ഇതിനൊപ്പം ഹാദിയയ്ക്ക് പഠനം തുടരാമെന്നും ഷഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News