ശമ്പള വര്‍ധന: വനിതാ ദിനത്തില്‍ വനിതാ താരങ്ങളെ അവഗണിച്ച് ബിസിസിഐ

ശമ്പള വര്‍ധന: വനിതാ ദിനത്തില്‍ വനിതാ താരങ്ങളെ അവഗണിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നടപ്പാക്കിയ വേതന വര്‍ധനവില്‍ വനിതാ താരങ്ങളെ തഴഞ്ഞ് ബിസിസിഐ. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോടികളുടെ വര്‍ധനവ് വരുത്തിയ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭൂംറ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരടങ്ങിയ എ പ്ലസ് കാറ്റഗറിയുള്ളവര്‍ക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപ പ്രതിഫലമായി നല്‍കുമ്പോള്‍ വനിതാ താരങ്ങളില്‍ ഉയര്‍ന്ന കാറ്റഗറിയിലുള്ളവര്‍ക്ക് ലഭിക്കുന്നത് 50 ലക്ഷം മാത്രമാണ്. മുമ്പ് ഇത് പതിനഞ്ച് ലക്ഷമായിരുന്നു.

പുരുഷ ക്രിക്കറ്റ് താരങ്ങളെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിക്കുമ്പോള്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ എ, ബി, സി എന്നീ മൂന്ന് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരുഷ ക്രിക്കറ്റിലെ എ, ബി ഗ്രേഡിലുളള കളിക്കാര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന് കോടി രൂപ വീതമാണ് പ്രതിവര്‍ഷം വേതനമായി ലഭിക്കുക. സി ഗ്രേഡിലുളള താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. അതേസമയം, വനിതാ ക്രിക്കറ്റിലെ എ, ബി, സി വിഭാഗങ്ങള്‍ക്ക് യഥാക്രമം 50, 30, 10 ലക്ഷം രൂപ വീതം മാത്‌രമാണ് നിശ്ചയിച്ചിരിക്കുന്നത്.

Comments

comments

Categories: Sports, Women