റഷ്യന്‍ ലോകകപ്പ് പ്രവചിക്കാന്‍ സാബിയാക

റഷ്യന്‍ ലോകകപ്പ് പ്രവചിക്കാന്‍ സാബിയാക

മോസ്‌കോ: 2010 ഫുട്‌ബോള്‍ ലോകകപ്പിലെ പ്രവചനവിദഗ്ധനായ പോള്‍ നീരാളിയ്ക്ക് പിന്‍ഗാമിയായി റഷ്യയില്‍ സാബിയാക എന്ന ആടെത്തിയിരിക്കുന്നു. ലോകകപ്പ് നഗരങ്ങളിലൊന്നായ സമാരയിലുള്ള മൃഗശാലയിലെ അന്തേവാസിയായ സാബിയാക മറ്റ് ജീവികളെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയാണ് പ്രവചനത്തിനായി യോഗ്യത നേടിയത്. മത്സരരംഗത്തുണ്ടായിരുന്ന സൈമണ്‍ എന്ന കുരങ്ങ്, ഇസഡോറ (കോഴി), റിച്ചാര്‍ഡ് (കുറുക്കന്‍), ലെക്‌സസ് (ഒട്ടകം), കോകോ (കീരി), മുര്‍സിക് (പെരുമ്പാമ്പ്) എന്നിവരെയാണ് സാബിയാക മറികടന്നത്.

മത്സര വിജയത്തോടെ മൃഗശാലയിലെ താരമായി മാറിയ സാബിയാകയ്ക്ക് ആരാധക പ്രവാഹത്തോടൊപ്പം സ്ഥിരം ഭക്ഷണത്തില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തിട്ടുണ്ട്. ലോകകപ്പ് പ്രവചനത്തിന് മുന്നോടിയായി വാക്‌സിനേഷന്‍, വെറ്ററിനറി പരിശോധന തുടങ്ങിയ പ്രത്യേക ശുശ്രൂഷകളും നല്‍കും. സാബിയാക വിജയികളെ പ്രവചിക്കുക എങ്ങനെയാണെന്നു കാത്തിരിക്കുകയാണ് കായിക ലോകം.

Comments

comments

Categories: Sports