ഫിസാറ്റ് ട്വന്റി20 ക്രിക്കറ്റില്‍ രാജഗിരി ജേതാക്കള്‍

ഫിസാറ്റ് ട്വന്റി20 ക്രിക്കറ്റില്‍ രാജഗിരി ജേതാക്കള്‍

കൊച്ചി: അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന അഖില കേരള ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തില്‍ രാജഗിരി എന്‍ജിനീയറിംഗ് കോളേജ് ജേതാക്കളായി. അഞ്ചു ദിവസങ്ങളില്‍ ആയി നടന്നു വന്ന മത്സരത്തില്‍ മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജിനെ ഇവര്‍ രണ്ടു റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ടോസ് നേടിയ രാജഗിരി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു ഒന്‍പതു ഓവറില്‍ 103 റണ്‍സ് നേടിയ രാജഗിരിക്ക് എതിരെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജിന് ഇരുപത് ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്തായി ഇരുപത്തിയേഴു റണ്‍സ് എടുത്ത രാജഗിരിയിലെ ആല്‍ബിന്‍ ടോപ് സ്‌കോററായി . പത്തു റണ്‍സിന് മുന്ന് വിക്കറ്റ് എടുത്ത മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജിലെ റോഷിന്‍ ജോജോ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. രാജഗിരിയില്‍ നിന്നുള്ള അശ്വിന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തില്‍ വിജയികള്‍ക്കുള്ള ട്രോഫി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ വിതരണം ചെയ്തു. റണ്ണേഴ്‌സ് ആപ്പ് ട്രോഫി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക് മുത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജിന് സമ്മാനിച്ചു. ഫിസാറ്റ് സ്‌പോര്‍ട്‌സ് വിഭാഗം മേധാവി അരുണ്‍ എസ് , അമല്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Comments

comments

Categories: More