വാര്‍ണര്‍ക്ക് പിന്നാലെ ഡികോക്കിനും പിഴശിക്ഷ

വാര്‍ണര്‍ക്ക് പിന്നാലെ ഡികോക്കിനും പിഴശിക്ഷ

ഡര്‍ബന്‍: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ ഡര്‍ബനില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിന് മാച്ച് ഫീയുടെ 25% തുക പിഴയും ഒരു ഡീമെറിറ്റ് പോയിന്റും വിധിച്ചു. തനിക്കെതിരായ ആരോപണത്തിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഡി കോക്ക് അതില്‍ പരാജയപ്പെടുകയും സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു താരത്തിനെതിരായ നടപടി.

സംഭവത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് മാച്ച് ഫീയുടെ 75% തുക പിഴയും, മൂന്ന് ഡീമെറിറ്റ് പോയിന്റുകളും കഴിഞ്ഞ ദിവസം ശിക്ഷയായി നല്‍കിയിരുന്നു. ഡര്‍ബന്‍ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇരു ടീമുകളും ചായയ്ക്ക് പിരിഞ്ഞ വേളയില്‍ ഡ്രെസ്സിംഗ് റൂമിന്റെ സ്റ്റെയര്‍കേസില്‍ ഡികോക്കുമായി വാര്‍ണര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട് രോക്ഷാകുലനായതാണ് നടപടിക്കാസ്പദമായ സംഭവം. എന്നാല്‍ ഡികോക്ക് നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കാരണമാണ് വാര്‍ണര്‍ പ്രതികരിച്ചതെന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സംഭവത്തിന് ശേഷം അറിയിച്ചിരുന്നു.

Comments

comments

Categories: Sports