ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍

ഗാന്ധിപ്രതിമ തകര്‍ത്ത സംഭവം: പ്രതി അറസ്റ്റില്‍

 

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതി  അറസ്റ്റില്‍. ഇന്ന് രാവിലെ നടന്ന സംഭവത്തില്‍ ദൃക്‌സാക്ഷികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായാത്താലാണ് അറസ്റ്റ്.

പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ പള്ളിക്കുന്നില്‍ പി ദിനേശനാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിമയുടെ കണ്ണടയും മാലയും മറ്റും ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന് ശേഷം ഇയാള്‍ ചെരിപ്പൂരി പ്രതിമയില്‍ അടിക്കുകയും പിന്നീട് ഓടിപ്പോവുകയും ചെയ്തതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പേ തന്നെ വന്ന് പ്രതിമ നശിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അടുത്തുള്ള ആര്‍ടിഒ ഓഫീസില്‍ ആളുകള്‍ ഉണ്ടായിരുന്നത് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ല. സംഭവത്തില്‍ രാഷ്ട്രീയപരമായ ഒന്നും തന്നെയില്ലെന്നും ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നുമാണ് പൊലിസ് നല്കുന്ന വിശദീകരണം. എങ്കിലും രാജ്യത്ത് തുടര്‍ന്നുവരുന്ന പ്രതിമ തകര്‍ക്കല്‍ പരമ്പരയുമായി ബന്ധമുണ്ടെന്നുള്ള ആരോപണം ശക്തമായി തുടരുകയാണ്.

 

 

Comments

comments

Categories: FK News