ലോകത്തെ ഭാഷ പഠിപ്പിക്കുന്നത് ഹോങ്കോങിലുള്ള 12 വയസുകാരിയാണ്

ലോകത്തെ ഭാഷ പഠിപ്പിക്കുന്നത് ഹോങ്കോങിലുള്ള 12 വയസുകാരിയാണ്

ഹോങ്കോങ്: കളിചിരിയുമായി നടക്കേണ്ട പ്രായമാണ് 12 വയസ്. എന്നാല്‍ ഹോങ്കോങ് സ്വദേശിയും 12-കാരിയുമായ ഹിലാരി യെപ്പിന് ഇപ്പോള്‍ കളിച്ചും ചിരിച്ചും നടക്കാന്‍ നേരമില്ല. കാരണം ലോകത്തെ ഭാഷ പഠിപ്പിക്കുന്ന ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണു ഹിലാരി. അതിനേക്കാളുപരി MinorMynas ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്കു പരസ്പരം വീഡിയോ ചാറ്റ് നടത്തി രസകരമായി ഭാഷ പഠിക്കാനുള്ള അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് MinorMynas അതിര്‍ത്തികള്‍ മായിച്ചു കളഞ്ഞ്, കൗമാര്‍ക്കാര്‍ക്ക് സൗഹൃദം സ്ഥാപിക്കാനും, ഭാഷ ഒരു തടസമാകാതെ ചാറ്റ് ചെയ്യാനുമൊക്കെ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുന്നു. ഹോങ്കോങില്‍ പ്രചാരത്തിലുള്ള ഭാഷയാണു മണ്ടാരിന്‍. ഹിലാരി ഒരുപാട് കഷ്ടപ്പെട്ടിടാണു മണ്ടാരിന്‍ പഠിച്ചെടുത്തത്. ഈ ഭാഷ പഠിക്കാന്‍ നടത്തിയ പോരാട്ടമാണ് MinorMynas കണ്ടുപിടുത്തത്തിലെത്തിച്ചതെന്നു ഹിലരി പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണു മൈനര്‍ മൈനാസ് എന്ന സ്ഥാപനത്തിനു ഹിലാരി തുടക്കമിട്ടത്. തന്റെ സര്‍ഗാത്മകത സ്വതസിദ്ധമായി വികസിപ്പിച്ചെടുത്തപ്പോഴാണു മൈനര്‍ മൈനാസ് രൂപമെടുത്തതെന്നു ഹിലരി പറയുന്നു. ഹിലാരിയുടെ മാതാപിതാക്കളും മൈനര്‍ മൈനാസ് വികസിപ്പിക്കാന്‍ സഹായിക്കുകയുണ്ടായി. പിന്നീട് വളര്‍ച്ച പെട്ടെന്നായിരുന്നു. ഇതിനിടെ 2015 AIAEmergingEntrepreneur അവാര്‍ഡും കരസ്ഥമാക്കുകയുണ്ടായി. കൂടുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണു ഹിലരി തീരുമാനിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമാണ്.

Comments

comments

Categories: FK Special, Slider, Women