മിനര്‍വ പഞ്ചാബിന് ഐ ലീഗ് കിരീടം; ഗോഗുലം എഫ്‌സിക്ക് കാത്തിരിക്കണം

മിനര്‍വ പഞ്ചാബിന് ഐ ലീഗ് കിരീടം; ഗോഗുലം എഫ്‌സിക്ക് കാത്തിരിക്കണം

ഛണ്ഡിഗഡ്: അവസാന നിമിഷം വരെ ആവേശമുയര്‍ത്തിയ ഐ ലീഗ് ടൂര്‍ണമെന്റില്‍ മിനര്‍വ പഞ്ചാബ് ചാമ്പ്യന്മാരായി. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മിനര്‍വ പഞ്ചാബ് കന്നിക്കിരീടം സ്വന്തമാക്കിയത്. നെറോക്ക എഫ്‌സി, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ ഉയര്‍ത്തിയ വെല്ലുവിളിയാണ് അവസാന നിമിഷം മിനര്‍വ പഞ്ചാബ് മറികടന്നത്. 18 മത്സരങ്ങളില്‍ നിന്നും 35 പോയിന്റോടെയായിരുന്നു മിനര്‍വ പഞ്ചാബിന്റെ കിരീടധാരണം.

അതേസമയം, ഐ ലീഗില്‍ കേരളത്തിന്റെ ഏക ടീമായ ഗോകുലം എഫ്‌സിക്ക് സീസണിലെ അവസാന മത്സരത്തില്‍ സമനില വഴങ്ങിയതോടെ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാനായില്ല. കൊല്‍ക്കത്തയുടെ കരുത്തരായ മോഹന്‍ ബഗാനോടായിരുന്നു ഗോകുലം സമനില കണ്ടെത്തിയത്. 18 മത്സരങ്ങളില്‍ നിന്നും 21 പോയിന്റുള്ള ഗോകുലം എഫ്‌സി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. സൂപ്പര്‍ കപ്പിലേക്ക് ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് നേരിട്ടു യോഗ്യത ലഭിക്കുക. അതേസമയം, പ്ലേ ഓഫ് മത്സരങ്ങളില്‍ ജയിക്കാന്‍ സാധിച്ചാല്‍ ഗോകുലം എഫ്‌സിക്ക് ഒഡീഷയില്‍ സൂപ്പര്‍ കപ്പിനിറങ്ങാന്‍ സാധിക്കും.

 

Comments

comments

Categories: Sports