20,000 വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ കരീം

20,000 വനിതാ ഡ്രൈവര്‍മാരെ നിയമിക്കാന്‍ കരീം

2020 ആകുമ്പോഴേക്കും വലിയ തോതില്‍ വനിതാ ഡ്രൈവര്‍മാരെ നിയമിക്കാനാണ് കരീമിന്റെ തീരുമാനം

ദുബായ്: വനിതാ ദിനത്തില്‍ വനിതാശാക്തീകരണത്തിനായി പുതു പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രമുഖ റൈഡ് ഹെയ്‌ലിംഗ് സംരംഭമായ കരീം. 2020 ആകുമ്പോഴേക്കും 20,000 വനിതാ ഡ്രൈവര്‍മാരെ തങ്ങളുടെ സംരംഭത്തിന്റെ ഭാഗമാക്കുമെന്നാണ് കരീം പറഞ്ഞിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വിവിധ നഗരങ്ങളിലായി ഇതിനോടകം തന്നെ 500,000 ഡ്രൈവര്‍മാരാണ് കരീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

യുഎഇ, ഈജിപ്റ്റ്, പാക്കിസ്ഥാന്‍, ജോര്‍ദാന്‍, മൊറോക്കോ, ലെബനന്‍, പലസ്തീന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം കരീമിന് വനിതാ ക്യാപ്റ്റന്‍മാരുണ്ട്. റിയാജ്, ജെദ്ദ, ദമാം നരങ്ങളില്‍ 2,000ത്തോളം വനിതകളാണ് കരീമിന്റെ ഭാഗമാകാന്‍ തയാറെടുത്ത് വന്നിരിക്കുന്നത്. സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയ ചരിത്രപരമായ തീരുമാനം കൂടുതല്‍ വനിതകളെ കരീം ഉള്‍പ്പടെയുളള സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

വനിതകള്‍ക്ക് മിച്ച വരുമാനം ഉണ്ടാക്കുന്നതിനുള്ള എല്ലാ സഹചര്യവും തങ്ങള്‍ ഒരുക്കി നല്‍കുമെന്ന് കമ്പനിയുടെ സിഇഒയും സഹസ്ഥാപകയുമായ മുദസ്സീര്‍ ഷേഖ

ജെദ്ദയില്‍ വനിതകള്‍ക്ക് മാത്രമായുള്ള കാള്‍ സെന്റര്‍ കരീം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ സൗദിയില്‍ വനിതകള്‍ക്ക് മാത്രമായുളഌപരിശീലനകേന്ദ്രം തുടങ്ങാനും കരീമിന് പദ്ധതിയുണ്ട്. വനിതാ പരിശീലകര്‍ തന്നെയാകും ഇവിടെയുമുണ്ടാകുക. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി വിമെന്‍ ക്യാപ്റ്റന്‍സ് കമ്മിറ്റിയും കരീം രൂപീകരിക്കും. കൂടുതല്‍ വനിതാ ഡ്രൈവര്‍മാരെ ആകര്‍ഷിക്കുകയും അവരെ കമ്പനിയില്‍ നിലനിര്‍ത്തുകയുമായിരിക്കും കമ്മിറ്റിയുടെ ലക്ഷ്യം. തീര്‍ത്തും ഫ്‌ളെക്‌സിബിള്‍ ആയ തൊഴില്‍ സാഹചര്യങ്ങളായിരിക്കും ഇവര്‍ക്കായി ഒരുക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വനിതകള്‍ക്ക് മിച്ച വരുമാനം ഉണ്ടാക്കുന്നതിനുള്ള എല്ലാ സഹചര്യവും തങ്ങള്‍ ഒരുക്കി നല്‍കുമെന്ന് കമ്പനിയുടെ സിഇഒയും സഹസ്ഥാപകയുമായ മുദസ്സീര്‍ ഷേഖ പറഞ്ഞു.

Comments

comments

Categories: Arabia